Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഅപ്പുവിനെയും...

അപ്പുവിനെയും സഹോദരനെയും സംരക്ഷിക്കാന്‍ സഹായ വാഗ്ദാനവുമായി ജനസേവ ശിശുഭവന്‍

text_fields
bookmark_border
ചെങ്ങമനാട്: അര്‍ധരാത്രി വാഹനങ്ങള്‍ ചീറിപ്പായുന്ന ദേശീയപാതയില്‍നിന്ന് തലനാരിഴക്ക് രക്ഷപ്പെട്ട രണ്ട് വയസ്സുകാരന്‍ അപ്പുവിനെയും സഹോദരന്‍ ദേവദാസിനെയും (മൂന്ന്) സംരക്ഷിക്കാമെന്ന വാഗ്ദാനവുമായി ജനസേവ ശിശുഭവന്‍. ദേശീയപാതയില്‍ നെടുമ്പാശ്ശേരിക്കടുത്ത് ദേശം പറമ്പയത്ത് കടവരാന്തയില്‍ പിതാവ് കുമാറിനൊപ്പം ഉറങ്ങുകയായിരുന്ന അപ്പു വിശന്നുവലഞ്ഞാണ് 150 മീറ്ററോളം ദൂരം റോഡില്‍ കരഞ്ഞ് നടന്നത്. പറമ്പയത്തെ സംസം ഹോട്ടലുടമ സിദ്ദീഖ് യഥാസമയം മറുവശത്തെ റോഡില്‍ കുട്ടിെയ കണ്ടതിനെത്തുടർന്നാണ് രക്ഷപ്പെടുത്തിയത്. ആലുവ പട്ടേരിപ്പുറം സ്വദേശിയായ കുമാറും കുടുംബവും അഞ്ചുവര്‍ഷത്തോളമായി പറമ്പയം പാലത്തിന് താഴെ പഞ്ചായത്ത് പുറമ്പോക്കിൽപെട്ട ചതുപ്പുനിലത്തില്‍ പ്ലാസ്റ്റിക് ഷീറ്റ് കൊണ്ടുണ്ടാക്കിയ കുടിലിലാണ് താമസിക്കുന്നത്. അർധരാത്രി കുഞ്ഞ് റോഡിൽ അലഞ്ഞുനടന്ന വാർത്ത ശ്രദ്ധയിൽെപട്ടതിനെത്തുടർന്ന് വ്യാഴാഴ്ച രാവിലെ ശിശുഭവൻ ചെയർമാൻ ജോസ് മാവേലി കുമാറിനെയും ഭാര്യയെയും സമീപിച്ച് കുട്ടികളെ സംരക്ഷിക്കാന്‍ തയാറാണെന്ന് അറിയിക്കുകയായിരുന്നു. അടുത്തദിവസം കുട്ടികളുമായി ജനസേവ ബോയ്സ് ഹോമില്‍ എത്താമെന്ന് ഇരുവരും സമ്മതിച്ചിട്ടുണ്ട്. കുമാറി​െൻറ ഏഴുവയസ്സുകാരിയായ മകള്‍ ചിഞ്ചുവും രാത്രി മാതാപിതാക്കളെ കാണാതെ ദേശം കവലയില്‍ അലയുന്നതുകണ്ട് നാട്ടുകാർ പൊലീസിന് കൈമാറിയിരുന്നു. ചിഞ്ചുവിനെ കുട്ടികളെ സംരക്ഷിക്കുന്ന കേന്ദ്രത്തിലാക്കിയതായാണറിയുന്നത്.
Show Full Article
TAGS:LOCAL NEWS 
Next Story