Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസ്വർണക്കടത്തുകാർ പണവും ...

സ്വർണക്കടത്തുകാർ പണവും കടത്തുന്നു; അന്വേഷണം ഉൗർജിതം

text_fields
bookmark_border
നെടുമ്പാശ്ശേരി: സ്വർണ കള്ളകടത്ത് സംഘങ്ങളെ കറൻസി കടത്തുന്നതിനും ഉപയോഗിക്കുന്നതായി വിവരം ലഭിച്ചതിനെത്തുടർന്ന് ഡയറക്ടർ ഓഫ് റവന്യൂ ഇൻറലിജൻസ് അന്വേഷണം തുടങ്ങി. കരിപ്പൂരിൽ സ്വർണക്കള്ളകടത്തിനും കറൻസി കടത്തിനും പിടിയിലായ കണ്ണൂർ സ്വദേശി അബ്ദുൽ റാസിഖിനെ ചോദ്യം ചെയ്തപ്പോഴാണ് കള്ളക്കടത്തിന് നിയോഗിച്ച പലരും ഗൾഫിലേക്ക് സ്വർണം കൊണ്ടുവരുന്നതിനായി പോകുമ്പോൾ കറൻസികളും കൊണ്ടുപോകുന്നുണ്ടെന്ന് വിവരം ലഭിച്ചത്. സ്വർണം കൊണ്ടുവരുന്ന പലർക്കുമിടയിൽ വേറെയും ഏജൻറുമാരുണ്ട്. പലരുടെ കൈകളിലൂടെയാണ് സ്വർണം കൈമാറുന്നതെന്നതിനാൽ ഇതിനുപിന്നിലെ പ്രധാനികളെ പിടികൂടാൻ കഴിയാതെ വരുന്നു. പുസ്തകങ്ങൾക്കുള്ളിൽ തുന്നിച്ചേർത്തും മറ്റുമാണ് കറൻസികൾ പലപ്പോഴും കടത്തുന്നത്. അതുകൊണ്ടുതന്നെ എക്സറേ പരിശോധനകളിൽ പലപ്പോഴും ഇത് തിരിച്ചറിയാൻ കഴിയുന്നില്ല. സ്വർണക്കടത്ത്: വിദേശവനിത പിടിയിൽ നെടുമ്പാശ്ശേരി: സ്വർണ കള്ളക്കടത്തിനിടെ വിമാനത്താവളത്തിൽ വിദേശ വനിത പിടിയിൽ. സുഡാൻ സ്വദേശിയെയാണ് കസ്റ്റംസ് എയർ ഇൻറലിജൻസ് പിടികൂടിയത്. ഏഴരലക്ഷം രൂപ വിലവരുന്ന 250 ഗ്രാം സ്വർണമാണ് ഇവർ അനധികൃതമായി കൊണ്ടുവന്നത്. സാരിത്തുമ്പിൽ പ്രത്യേകം കെട്ടിയിട്ട് കടത്താൻ ശ്രമിച്ച ആഭരണങ്ങൾ കസ്റ്റംസ് പിടിച്ചെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story