Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപട്ടികജാതി ഏകോപന സമിതി ...

പട്ടികജാതി ഏകോപന സമിതി നിൽപ്​ സമരം നടത്തി

text_fields
bookmark_border
എടവനക്കാട്: മേത്ര പട്ടികജാതി ഭൂമിയിൽ സ്ഥാപിച്ച അംബേദ്കർ പ്രതിമ നീക്കിയതിലും അവിടെ പൊതുശ്മശാനം പണിയാനുള്ള നീക്കത്തിലും പ്രതിഷേധിച്ച് . എടവനക്കാട് പഞ്ചായത്ത് ഓഫിസിന് മുന്നിൽ സമരം പട്ടികജാതി ഏകോപന സമിതി സംസ്ഥാന ജനറൽ സെക്രട്ടറി എൻ.ആർ. സന്തോഷ് ഉദ്ഘാടനം ചെയ്തു. പി.ടി. അനിൽ കുമാർ, കെ.കെ. പുഷ്പൻ, പി.ടി. മോഹനൻ, എൻ.എം. രാഘവൻ, കെ.എ. അശോകൻ, എം.കെ. അച്യുതൻ എന്നിവർ സംസാരിച്ചു. രാമവർമ സ്കൂളിൽ പുതിയ ലൈബ്രറി എടവനക്കാട്: ചെറായി രാമവർമ എൽ.പി സ്കൂളിലെ പുതിയ ലൈബ്രറി വൈപ്പിൻ ഉപജില്ല വിദ്യാഭ്യാസ ഓഫിസർ എ. ദിവാകരൻ ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപിക എം.എസ്. ബിന്ദു അധ്യക്ഷത വഹിച്ചു. കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് സംഘടിപ്പിച്ച ലൈബ്രറിയിലേക്കുള്ള പുസ്തകങ്ങൾ എം.കെ. ദേവരാജൻ നൽകി. എൻ.കെ. ഷക്കീല, ശാന്തിനി പ്രസാദ്, ആർ.ആർ. ദീപക്, എം.കെ. സീരി, വൈപ്പിൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ.കെ. ജോഷി, ഇ.എ. അബ്‌ദുൽ ജബ്ബാർ എന്നിവർ സംസാരിച്ചു. നായരമ്പലം സ്കൂളിൽ ഭക്ഷ്യമേള എടവനക്കാട്: നായരമ്പലം ഭഗവതിവിലാസം ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികൾ ഭക്ഷ്യമേള സംഘടിപ്പിച്ചു. ഒമ്പത്, 11, 12 ക്ലാസുകളിലെ വിദ്യാർഥികളാണ് പല ഇനങ്ങളിലായി പന്ത്രണ്ടോളം ഭക്ഷ്യവിഭവങ്ങൾ തയാറാക്കിയത്. മേള പ്രധാനാധ്യാപിക എം.കെ. ഗിരിജ ഉദ്ഘാടനം ചെയ്തു. അധ്യാപികമാരായ എൻ. നിഷ്മ, എൻ.വി. സുജാത എന്നിവർ നേതൃത്വം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story