Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപെരുമറ്റം പാലം നാഷനൽ...

പെരുമറ്റം പാലം നാഷനൽ ഹൈവേ ഉദ്യോഗസ്ഥർ പരിശോധിച്ചു

text_fields
bookmark_border
മൂവാറ്റുപുഴ: നഗരത്തിലെ അപകടാവസ്ഥയിലായ പെരുമറ്റം പാലം നാഷനൽ ഹൈേവ ഉദ്യോഗസ്ഥർ പരിശോധിച്ചു. കൊച്ചി--ധനുഷ്കോടി ഹൈവേയിലെ പ്രധാന പാലങ്ങളിൽ ഒന്നായ പെരുമറ്റം പാലത്തി​െൻറ മധ്യത്തിലുള്ള സ്പാൻ തകർന്ന് അപകടാവസ്ഥയിലായിട്ട് രണ്ടു ദിവസമായി. തൂണി​െൻറ അടിഭാഗത്തെ കല്ലും കോൺക്രീറ്റും ഇളകി. പാലത്തിന് ബലക്ഷയം ഉള്ളതായി പരിശോധനയിൽ കണ്ടെത്തിയതായാണ് സൂചന. പാലം അപകടാവസ്ഥയിലായതുമായി ബന്ധപെട്ട് മാധ്യമം കഴിഞ്ഞ ദിവസം വാർത്ത നൽകിയിരുന്നു. പാതയിലെ എല്ലാ പാലങ്ങളുടെ നവീകരണത്തിനായി ഫണ്ട് അനുവദിച്ചിട്ടുെണ്ടന്നും പെരുമറ്റം പാലം ബലപ്പെടുത്തുന്നതിന് രണ്ടു കോടി രൂപയാണ് അനുവദിച്ചിരിക്കുന്നതെന്നും നാഷനൽ ഹൈവെ എക്സി.എൻജിനീയർ മാധ്യമത്തോട് പറഞ്ഞു. ടെൻഡർ നടപടികൾ പൂർത്തിയാകുന്ന മുറക്ക് നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കുമെന്നും വ്യക്തമാക്കി. കടവുംപാട് തോട്ടിന് കുറുകെ നിർമിച്ചിരിക്കുന്ന പാലത്തിന് ബലക്ഷയം കണ്ടെത്തിയതിനെ തുടർന്ന് പത്ത് വർഷം മുമ്പ് അറ്റകുറ്റപ്പണികൾ നടത്തുകയും വീതി കൂട്ടി നവീകരിക്കുകയും ചെയ്തിരുന്നു. ആയിരക്കണത്തിന് വാഹനങ്ങൾ കടന്നുപോകുന്ന പാലത്തി​െൻറ തൂണിൽ വിള്ളൽ കണ്ടെത്തിയത് നാട്ടുകാരെ പരിഭ്രാന്തിയിലാക്കിയിട്ടുണ്ട്. പാലത്തിലൂടെ ഭാരവണ്ടി ഗതാഗതം നിരോധിക്കണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story