Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപടക്കശേഖരം പരസ്യമായി...

പടക്കശേഖരം പരസ്യമായി പ്രദർശിപ്പിച്ചതിന്​ രണ്ടുപേർക്കെതിരെ നടപടി

text_fields
bookmark_border
മാന്നാർ: അനധികൃതമായി വിപുലമായ തോതിൽ പടക്കശേഖരം പരസ്യമായി റോഡിൽ പ്രദർശിപ്പിച്ച് വിൽപന നടത്തിയതുമായി ബന്ധപ്പെട്ട് ഹരിപ്പാട് പള്ളിപ്പാട് മറ്റം തെക്കുംമുറി കിഴക്കേപുളിമൂട്ടിൽ അബ്ദുൽ സമദ് (65), മാന്നാർ കുരട്ടിക്കാട് ഇടശ്ശേരി കിഴക്കേതിൽ വീട്ടിൽ വേണുഗോപാൽ (46) എന്നിവരെ എക്സ്പ്ലോസിവ് നിയമപ്രകാരം പിടികൂടി. കേസെടുത്തശേഷം ഇവരെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. ദീപാവലിയോടനുബന്ധിച്ച് മാന്നാർ പൊലീസ് സ്റ്റേഷൻ പരിധിയിൽ ഉൾപ്പെട്ട ചെന്നിത്തല-തൃപ്പെരുന്തുറ, ബുധനൂർ, എണ്ണക്കാട്, മാന്നാർ, കുരട്ടിശ്ശേരി വില്ലേജുകളിലെ വിവിധ സ്ഥലങ്ങളിൽ വ്യാപക തോതിൽ പടക്കങ്ങളുടെ അനധികൃത വിൽപന കേന്ദ്രങ്ങൾ പെരുകി. ഇതോടെ നിയമപരമായി അനുമതിപത്രം കരസ്ഥമാക്കിയവർ ജില്ല പൊലീസ് സൂപ്രണ്ട്, കലക്ടർ എന്നിവരോട് പരാതിപ്പെട്ടതോടെയാണ് പരിശോധന കർശനമാക്കിയത്. മാന്നാർ സി.െഎ എസ്. വിദ്യാധരൻ, എസ്.ഐ കെ. ശ്രീജിത്ത് എന്നിവരുടെ നേതൃത്വത്തിൽ കച്ചവടകേന്ദ്രങ്ങളിൽ റെയ്ഡ് നടത്തി. പത്തിലധികം പേരുടെ പടക്കശേഖരങ്ങൾ പിടിച്ചെടുത്ത് പൊലീസ് സ്റ്റേഷൻ വളപ്പിലിട്ട് വെള്ളമൊഴിച്ച് നിർവീര്യമാക്കി. തിരുവല്ല-കായംകുളം സംസ്ഥാന പാതയിൽ ചെന്നിത്തല ചെറുകോൽ പ്രായിക്കര പാലത്തിന് സമീപം റോഡിൽ കടയുടെ മുന്നിൽ െഡസ്ക്കുകൾ നിരത്തി അതിലാണ് വിവിധതരം ചൈനീസ് പടക്കങ്ങൾ വിൽപന നടത്തിയിരുന്നതെന്ന് പൊലീസ് പറഞ്ഞു. മാന്നാർ-ചെങ്ങന്നൂർ റോഡിൽ കുട്ടമ്പേരൂർ മുട്ടേൽ എസ്.എൻ.ഡി.പി ശാഖ യോഗം ഗുരുമന്ദിരത്തിന് സമീപമായിരുന്നു മറ്റൊരു കച്ചവടകേന്ദ്രം. മാറിയ നിയമത്തെക്കുറിച്ച് അറിയാതെ ചെറിയ തോതിൽ പുതിയതായി കച്ചവടം നടത്തിയവരുടെ സാധനങ്ങൾ കണ്ടെടുത്തശേഷം താക്കീത് നൽകി. ഹരിപ്പാട് ആശുപത്രി: ഒ.പി വിഭാഗം പുതിയ കെട്ടിടത്തിൽ ഹരിപ്പാട്: ഹരിപ്പാട് ഗവ. താലൂക്ക് ആശുപത്രിയിലെ പുതിയ മൂന്നുനില കെട്ടിടത്തിൽ താഴെ ഒ.പി വിഭാഗം പ്രവർത്തനം ആരംഭിച്ചു. ആശുപത്രി വളപ്പിൽ മോർച്ചറിക്ക് സമീപത്തെ കെട്ടിടത്തിലാണ് നേരേത്ത ഒ.പി പ്രവർത്തിച്ചിരുന്നത്. പുതിയ കെട്ടിടത്തിൽ ഓരോ മെഡിക്കൽ വിഭാഗത്തിനും പ്രത്യേകം കാബിനും സജ്ജീകരിച്ചിട്ടുണ്ട്. ജനറൽ ഒ.പി, കുട്ടികളുടെ ഒ.പി, ഓർത്തോ, ചെസ്റ്റ് തുടങ്ങി വിവിധ വിഭാഗങ്ങൾ ഇവിടെ പ്രവർത്തിക്കും. ലാബ് ഓട്ടോമാറ്റിക് അനലൈസർ സംവിധാനമുള്ളവയാണ്. ഫാർമസിയും ഇവിടെയാണ്. രണ്ടാംനില ഓപറേഷൻ ചെയ്ത രോഗികളെ കിടത്താനുള്ളതാണ്. മൂന്നാംനിലയിൽ ആശുപത്രിയിലെ ഒാഫിസ് പ്രവർത്തിക്കും. പഴയ ഒ.പി വിഭാഗം കെട്ടിടത്തിൽ മെഡിക്കൽ ഫാർമസി സ്റ്റോർ പ്രവർത്തിക്കും. നേരേത്ത, കെട്ടിടത്തി​െൻറ ഉദ്ഘാടനം നടന്നതുകൊണ്ട് പ്രത്യേക ഉദ്ഘാടനം വേെണ്ടന്നുെവച്ചു. നഗരസഭ ചെയർപേഴ്സൺ പ്രഫ. സുധ സുശീലൻ ഒ.പിയിലെത്തിയ രോഗികൾക്കുള്ള ടോക്കൺ നൽകി പ്രവർത്തനത്തിന് തുടക്കംകുറിച്ചു. മൂന്ന് കോടി ചെലവിട്ടാണ് ബഹുനില കെട്ടിടം പണിതത്. പഴയ കെട്ടിടത്തിൽനിന്നുള്ള ഒാഫിസ് മാറ്റം പിന്നീടായിരിക്കുമെന്ന് സൂപ്രണ്ട് അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story