Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightനഴ്സുമാരെ വ്യാപാരി...

നഴ്സുമാരെ വ്യാപാരി വ്യവസായി സമിതി നേതാക്കൾ സന്ദർശിച്ചു

text_fields
bookmark_border
ചേർത്തല: കെ.വി.എം ആശുപത്രിക്ക് മുന്നിൽ സമരം ചെയ്യുന്ന നഴ്സുമാർക്ക് പിന്തുണയർപ്പിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന ജനറൽ സെക്രട്ടറി രാജു അപ്സര സമരപ്പന്തൽ സന്ദർശിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി നവംബർ ഒന്നിന് പ്രഖ്യാപിച്ച പണിമുടക്കുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വിളിച്ച യോഗത്തിൽ നഴ്സുമാരുടെ വിഷയം ഉന്നയിക്കുമെന്ന് അദ്ദേഹം പറഞ്ഞു. യൂത്ത് വിങ് സംസ്ഥാന കൺവീനർ സുനീർ ഇസ്മായിൽ, സമിതി ചേർത്തല യൂനിറ്റ് പ്രസിഡൻറ് ഇ.ജെ. തോമസ്, യൂത്ത്വിങ് ജില്ല ട്രഷറർ ജോർജ് കുംമ്പയിൽ തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു. സംസ്ഥാനത്തെ പട്ടിണിമുക്തമാക്കാൻ പദ്ധതി -മന്ത്രി തിലോത്തമൻ ചേര്‍ത്തല: സംസ്ഥാനത്തെ പട്ടിണിരഹിതമാക്കാന്‍ പദ്ധതി തയാറാക്കുമെന്ന് മന്ത്രി പി. തിലോത്തമന്‍. മുട്ടം സ​െൻറ് ആന്‍സ് കോണ്‍വ​െൻറി​െൻറ ശതാബ്ദി ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമൂഹത്തില്‍ പിന്നാക്കാവസ്ഥയില്‍ കഴിയുന്നവരെ മുഖ്യധാരയിലേക്ക് എത്തിക്കാന്‍ കൂട്ടായ പരിശ്രമം നടത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. എറണാകുളം-അങ്കമാലി അതിരൂപത സഹായ മെത്രാന്‍ മാര്‍ ജോസ് പുത്തന്‍വീട്ടില്‍ അധ്യക്ഷത വഹിച്ചു. നഗരസഭ ചെയര്‍മാന്‍ ഐസക് മാടവന, മുട്ടം സ​െൻറ് മേരീസ് ഫൊറോന വികാരി ഡോ. പോള്‍ വി. മാടന്‍, പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ സിസ്റ്റര്‍ ശുഭ മരിയ, ജനറല്‍ കൗണ്‍സിലര്‍ സിസ്റ്റര്‍ റെജീന മേരി, നഗരസഭ കൗണ്‍സിലര്‍ ബീനാമ്മ വര്‍ഗീസ്, മുട്ടം പള്ളി ട്രസ്റ്റി ടി.കെ. തോമസ്, പാരീഷ് ഫാമിലി യൂനിയന്‍ വൈസ് ചെയര്‍മാന്‍ സാജു തോമസ്, മദര്‍ മേരി ശാലിനി എന്നിവര്‍ സംസാരിച്ചു. ശതാബ്ദി സ്മാരകമായി പുനര്‍നിര്‍മിച്ച മഠം കപ്പേളയുടെ വെഞ്ചരിപ്പ് മാര്‍ ജോസ് പുത്തന്‍വീട്ടില്‍ നിര്‍വഹിച്ചു. ചെട്ടികുളങ്ങര ക്ഷേത്രത്തില്‍ ഭക്തജനകൂട്ടായ്മ മാവേലിക്കര: ചെട്ടികുളങ്ങര ദേവീക്ഷേത്രവുമായി ബന്ധപ്പെട്ട 13 കരകളുടെയും ഏകീകൃത സംഘടനയായ ശ്രീദേവിവിലാസം ഹിന്ദുമത കൺവെന്‍ഷ​െൻറ നേതൃത്വത്തില്‍ ഭക്തജനകൂട്ടായ്മയും വിളക്കുതെളിയിക്കലും പ്രാര്‍ഥനായജ്ഞവും നടത്തി. പ്രസിഡൻറ് എം.കെ. രാജീവ് അധ്യക്ഷത വഹിച്ചു. തന്ത്രി പ്ലാക്കുടി ഉണ്ണികൃഷ്ണന്‍ നമ്പൂതിരി പ്രഭാഷണം നടത്തി. ചെട്ടികുളങ്ങര പഞ്ചായത്ത് പ്രസിഡൻറ് സി. കൃഷ്ണമ്മ, വൈസ് പ്രസിഡൻറ് സി. സുധാകരക്കുറുപ്പ്, ജില്ല പഞ്ചായത്ത് അംഗം ജേക്കബ് ഉമ്മന്‍, പിന്നാക്ക വികസന കോര്‍പറേഷന്‍ അംഗം എ. മഹേന്ദ്രന്‍, കൺവെന്‍ഷന്‍ സെക്രട്ടറി ആര്‍. രാജേഷ്‌കുമാര്‍, ട്രഷറര്‍ പി. രാജേഷ്, ക്ഷേത്രം അഡ്മിനിസ്‌ട്രേറ്റിവ് ഓഫിസര്‍ എസ്. ശ്രീകുമാര്‍, രാജേഷ് കെ. ഉണ്ണിച്ചേത്ത് തുടങ്ങിയവര്‍ സംസാരിച്ചു. ചടങ്ങില്‍ പങ്കെടുത്തവര്‍ ചേര്‍ന്ന് വേദിയിലും ക്ഷേത്രവളപ്പിലും ദീപങ്ങള്‍ തെളിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story