Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഗൂഗിളി​െൻറ ഹാൾ ഓഫ്...

ഗൂഗിളി​െൻറ ഹാൾ ഓഫ് ഫെയിമിൽ വീണ്ടും മലയാളിത്തിളക്കം

text_fields
bookmark_border
കൊച്ചി: ഗൂഗിളി​െൻറ പിഴവുകളും ഗുരുതര സുരക്ഷാവീഴ്ചകളും കണ്ടുപിടിക്കുന്ന മിടുക്കരെ അംഗീകരിക്കാനുള്ള ഹാൾ ഓഫ് ഫെയിമിൽ തിരുവനന്തപുരത്തുകാരനായ ജി. അഖിൽ ഇടംപിടിച്ചു. പ്രധാന ഡൊെമെനുകളിലെയും ഡിവൈസുകളിലെയും പിഴവുകൾ കണ്ടെത്തുന്ന എത്തിക്കൽ ഹാക്കർമാർക്കും ടെക്കികൾക്കുമാണ് ഗൂഗിൾ ഹാൾ ഫെയിം അംഗീകാരം. ഈ പട്ടികയിലുള്ളവരെ ഗൂഗിളി​െൻറ ഹാൾ ഓഫ് ഫെയിം പ്രത്യേക പേജിൽ എന്നും നിലനിർത്തും. വൻതുക പ്രതിഫലവും നൽകുന്നുണ്ട്. 95 പേജുള്ള ഗൂഗിൾ ഹാൾ ഓഫ് ഫെയിം പട്ടികയിൽ അഖിലി​െൻറ സ്ഥാനം 51ാം പേജിലാണ്. എ.പി.െഎ പ്ലാറ്റ്ഫോമിൽ ആണ് അഖിൽ ഗുരുതര വീഴ്ച കണ്ടെത്തിയത്. www.apigee.com എന്ന ഗൂഗിളി​െൻറ എ.പി.െഎ മാനേജ്മ​െൻറ് ആൻഡ് പ്രൊഡക്ടീവ് അനലൈറ്റിക്സ് പ്ലാറ്റ്ഫോമിൽ ക്രോസ് സൈറ്റ് സ്ക്രിപ്റ്റിങ് എന്ന ബഗ്ഗാണ് കണ്ടെത്തിയത്. ഇത് സംബന്ധിച്ച് രേഖകൾ സഹിതം ഗൂഗിളിനെ അറിയിച്ചു. വിതുര സ്വദേശിയായ അഖിൽ യൂനിവേഴ്സിറ്റി കോളജിലെ കെമിസ്ട്രി വിഭാഗത്തിൽ അവസാനവർഷ ബിരുദ വിദ്യാർഥിയാണ്. ഗൂഗിൾ ആവശ്യപ്പെട്ടതനുസരിച്ച് ആ പിഴവ് തിരുത്താനുള്ള മാർഗവും അഖിൽ നിർദേശിച്ചു. ടാക്സി ഡ്രൈവർ ആയ ഗോപകുമാറി​െൻറയും സുനികുമാരിയുടെയും മകനാണ്.
Show Full Article
TAGS:LOCAL NEWS 
Next Story