Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസ്‌കൂട്ടറിലിടിച്ച്...

സ്‌കൂട്ടറിലിടിച്ച് നിര്‍ത്താതെ പോയ കാര്‍ മൂന്ന് വാഹനങ്ങളിലിടിച്ചു

text_fields
bookmark_border
മൂവാറ്റുപുഴ: നിയന്ത്രണം വിട്ട കാര്‍ നഗരത്തിലെ രണ്ട് പ്രദേശങ്ങളിൽ െവച്ച് സ്‌കൂട്ടറിലും രണ്ട് കാറിലും ഒരു പിക്കപ്പ് വാനിലും ഇടിച്ചു. സ്‌കൂട്ടര്‍ യാത്രക്കാരിക്ക് പരിക്കേറ്റു. മൂവാറ്റുപുഴ കടാതി കുര്യന്‍ മല സ്വദേശി നെജില(42)ക്കാണ് പരിക്കേറ്റത്. ബുധനാഴ്ച വൈകീട്ട് ഏഴ് മണിയോടെ മൂവാറ്റുപുഴ കച്ചേരിത്താഴത്തും വെള്ളൂര്‍ക്കുന്നത്തുമാണ് അപകടം നടന്നത്. പോസ്റ്റ് ഓഫിസ് കവല ഭാഗത്തുനിന്നും മുടവൂരിലെ വീട്ടിലേക്ക് പോവുകയായിരുന്ന വാഹന വ്യാപാരി ബേബി ഓടിച്ചിരുന്ന കാറാണ് മകളോടൊപ്പം സഞ്ചരിക്കുകയായിരുന്ന നെജിലയുടെ സ്‌കൂട്ടറില്‍ ഇടിച്ചത്. ഇടിച്ചശേഷം ബേബി കാര്‍ നിര്‍ത്താതെ ഓടിച്ചു പോയി. വെള്ളൂര്‍ക്കുന്നത്തെത്തിയപ്പോള്‍ കാറി​െൻറ ടയര്‍ പൊട്ടി. ഇതോടെ മുന്നിലുണ്ടായിരുന്ന കാറുകളിലും പിക്കപ്പിലും ഇടിച്ചു. ഇടിയുടെ ആഘാതത്തില്‍ മറ്റൊരു കാറി​െൻറ ടയര്‍ പൊട്ടി. വെള്ളൂര്‍ക്കുന്നം ഐ.ഒ.സി പമ്പിന് മുന്നിലാണ് ഈ അപകടം നടന്നത്. ഇതോടെ നാട്ടുകാര്‍ തടിച്ചു കൂടി. നിര്‍ത്താതെ പോയ വണ്ടിയെ പിന്തുടര്‍ന്ന പൊലീസും സ്ഥലത്തെത്തി. അപകടമുണ്ടായതോടെ ഗതാഗതം സ്തംഭിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story