Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകണ്ണുണ്ട്​,

കണ്ണുണ്ട്​, കാണുന്നില്ല

text_fields
bookmark_border
കൊച്ചി: കുറ്റകൃത്യങ്ങളും അപകടങ്ങളും കുറക്കാൻ ലക്ഷ്യമിട്ട് നഗരത്തി​െൻറ വിവിധ ഭാഗങ്ങളിൽ സ്ഥാപിച്ച അത്യാധുനിക നിരീക്ഷണ കാമറകൾ പലതും പ്രവർത്തനരഹിതം. നഗരത്തി​െൻറ വിവിധ ഭാഗങ്ങളിൽ 33 ഇടത്ത് സ്ഥാപിച്ച 99 കാമറയിൽ നാൽപതോളം എണ്ണം നാളുകളായി പ്രവർത്തനരഹിതമാണെങ്കിലും അധികൃതർക്ക് അനക്കമില്ല. പൊലീസ് മുൻകൈയെടുത്താണ് അത്യാധുനിക നിരീക്ഷണ കാമറകൾ സ്ഥാപിച്ചത്. ആദ്യഘട്ടത്തിൽതന്നെ ഭൂരിഭാഗം കാമറകളും പ്രവർത്തനരഹിതമായി. കൊച്ചി മെട്രോയുടെ ജോലി നടക്കുന്നതാണ് കാരണമെന്നായിരുന്നു ബന്ധപ്പെട്ടവരുടെ വിശദീകരണം. എന്നാൽ, മെട്രോയുടെ ജോലി നടക്കാത്ത സ്ഥലങ്ങളിൽപോലും ചില കാമറകൾ പ്രവർത്തിച്ചിരുന്നില്ല. മെട്രോ ജോലി പൂർത്തിയായിട്ടും കാമറകൾ പ്രവർത്തിക്കാത്ത അവസ്ഥയുമുണ്ട്. 99 കാമറകളിൽ 79 എണ്ണം പ്രവർത്തിക്കുന്നുണ്ടെന്ന് ജില്ല പൊലീസ് മേധാവി കഴിഞ്ഞ ജൂലൈയിൽ സംസ്ഥാന പൊലീസ് മേധാവിക്ക് റിപ്പോർട്ട് നൽകിയിരുന്നു. എന്നാൽ, 57 കാമറകളിൽനിന്ന് മാത്രമേ സിഗ്നൽ കൺട്രോമിൽ റൂമിൽ എത്തുന്നുള്ളൂവെന്നും ഇതേ റിപ്പോർട്ടിലുണ്ട്. ഡ്രെയിനേജ് ജോലി നടക്കുന്നതിനാൽ 19 കാമറ സ്ഥാപിക്കാനായിട്ടില്ലെന്നും ഒരാഴ്ചക്കുള്ളിൽ പ്രശ്നം പരിഹരിക്കുമെന്നും റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. എന്നാൽ, കാമറകളുടെ പ്രവർത്തനം സംബന്ധിച്ച് ഹ്യൂമൻ റൈറ്റ്സ് ഡിഫൻസ് ഫോറം ജനറൽ സെക്രട്ടറി ഡി.ബി. ബിനു സെപ്റ്റംബർ 25ന് കൊച്ചിയിലെ ഭരണവിഭാഗം ഡെപ്യൂട്ടി പൊലീസ് കമീഷണർക്ക് സമർപ്പിച്ച വിവരാവകാശ അപേക്ഷക്ക് തൃപ്തികരമായ മറുപടി ലഭിച്ചിട്ടില്ല. എത്ര കാമറകൾ പ്രവർത്തിക്കുന്നു, പദ്ധതിയുടെ ചെലവ്, അറ്റകുറ്റപ്പണിക്ക് സ്വീകരിച്ച നടപടി എന്നിവ സംബന്ധിച്ച വിവരങ്ങളാണ് അപേക്ഷയിൽ ആവശ്യപ്പെട്ടിരുന്നത്.
Show Full Article
TAGS:LOCAL NEWS 
Next Story