Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightലഹരി നിർമാർജന സമിതി...

ലഹരി നിർമാർജന സമിതി ജില്ല കമ്മിറ്റി രൂപവത്​കരിച്ചു

text_fields
bookmark_border
ആലുവ: കേരള ലഹരി നിർമാർജന സമിതി ജില്ല കമ്മിറ്റി നിലവിൽ വന്നു. ആലുവയിൽ നടന്ന ജില്ല കൺവെൻഷൻ കെ.പി.സി.സി. സെക്രട്ടറി പി.എം. സക്കീർ ഹുസൈൻ ഉദ്ഘാടനം ചെയ്തു. ഡോ. എ.ബി. അലിയാർ അധ്യക്ഷത വഹിച്ചു. സംസ്‌ഥാന വർക്കിങ് പ്രസിഡൻറ് പി.എം.കെ കാഞ്ഞിയൂർ, യു.ഡി.എഫ് ആലുവ നിയോജക മണ്ഡലം ചെയർമാൻ ലത്തീഫ് പൂഴിത്തറ, മുസ്‌ലിം ലീഗ് നിയോജക മണ്ഡലം പ്രസിഡൻറ് എം.കെ.എ ലത്തീഫ്, കെ.എ. മായിൻ കുട്ടി, സി.കെ. ബീരാൻ എന്നിവർ സംസാരിച്ചു. 23ന് മദ്യവിരുദ്ധ സംഘടനകളുടെ ആഭിമുഖ്യത്തിൽ നടക്കുന്ന സെക്രട്ടേറിയറ്റ് മാർച്ച് വിജയിപ്പിക്കാൻ തീരുമാനിച്ചു. ഭാരവാഹികൾ: ടി.എം. സക്കീർ ഹുസൈൻ (രക്ഷാധികാരി), എം.കെ.അബ്‌ദുൽ ലത്തീഫ് (പ്രസി.), ലത്തീഫ് പൂഴിത്തറ, സി.കെ.ബീരാൻ, വി.സുമംഗല, കെ.എം. ഷംസുദ്ദീൻ, പി.എ. കൊച്ചുമൊയ്‌തീൻ, മുഹമ്മദ് കമറാൻ, ഹുസൈൻ കുന്നുകര (വൈസ് പ്രസി.), കെ.എ. മായിൻ കുട്ടി (ജന.സെക്ര.), കെ.കെ. അബ്‌ദുല്ല, സാജിദ നൗഷാദ്, എം.എം. അബ്‌ദുൽ അസീസ്, കെ.എച്ച്. ഷംസുദ്ദീൻ, അബ്ബാസ് മട്ടുമ്മൽ, സലിം എടയപ്പുറം (ജോ.സെക്ര.), ഡോ.എ.ബി. അലിയാർ (ട്രഷറർ).
Show Full Article
TAGS:LOCAL NEWS 
Next Story