Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightലോക ഭക്ഷ്യദിനം

ലോക ഭക്ഷ്യദിനം ആചരിച്ചു

text_fields
bookmark_border
കൊച്ചി: 'ഹൈഡ്രോപോണിക്സ്' കൃഷിക്ക് ജനറൽ ആശുപത്രി അങ്കണത്തിൽ തുടക്കമിട്ട് ലോക ഭക്ഷ്യദിനം ജില്ലയിൽ ആചരിച്ചു. എറണാകുളം ജനറൽ ആശുപത്രിയിൽ ഡയറ്ററി വിഭാഗത്തി​െൻറ നേതൃത്വത്തിൽ നടപ്പാക്കുന്ന 'ഹരിതം ജീവനം' പദ്ധതിയുടെ ആറാം ഘട്ടത്തി​െൻറ പ്രവർത്തനങ്ങൾക്കും ഇതോടൊപ്പം തുടക്കമായി. 'കുടിയേറ്റത്തിൻ ഗതി മാറ്റിടാം.. ഭക്ഷ്യസുരക്ഷയിലും ഗ്രാമ വികസനത്തിലും ഊന്നൽ നൽകീടാം' എന്ന സന്ദേശം ഉയർത്തിപ്പിടിച്ച് ജനറൽ ആശുപത്രിയിൽ നടത്തിയ ലോക ഭക്ഷ്യദിനാചരണ പരിപാടി ജില്ല കലക്ടർ മുഹമ്മദ് വൈ. സഫീറുല്ല ഉദ്ഘാടനം ചെയ്തു. 'ഹൈഡ്രോപോണിക്സ്' കൃഷി സംരംഭത്തിന് രഞ്ജി പണിക്കർ കാബേജ് ചെടി നട്ട് തുടക്കം കുറിച്ചു. ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ. അനിത അധ്യക്ഷത വഹിച്ചു. ജില്ല മെഡിക്കൽ ഓഫിസർ ഡോ. എൻ.കെ. കുട്ടപ്പൻ മുഖ്യപ്രഭാഷണം നടത്തി. ഡെപ്യൂട്ടി ഡി.എം.ഒ ഡോ. കെ.ആർ. വിദ്യ, ആശുപത്രി വികസന സമിതി പ്രിൻസിപ്പൽ അഡ്വൈസർ ഡോ. ജുനൈദ് റഹ്മാൻ, ആർ.എം.ഒ ഡോ. സിറിയക്, എ.ആർ.എം.ഒ ഡോ. ഹനീഷ്, ഡോ. മധു, ഡോ. വർഗീസ്, ഡയറ്റീഷ്യൻ മായാലക്ഷ്മി, സജീവൻ എന്നിവർ സംസാരിച്ചു. ഗോപു കൊടുങ്ങല്ലൂർ ജൈവ കൃഷി രീതിയെക്കുറിച്ച് ക്ലാസെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story