Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഗോതുരുത്തിൽ വീട്​...

ഗോതുരുത്തിൽ വീട്​ തകർന്ന്​ വിദ്യാർഥിക്ക്​ പരിക്ക്

text_fields
bookmark_border
പറവൂർ: ജീർണാവസ്ഥയിലായ വീട് തകർന്ന് വിദ്യാർഥിക്ക് പരിക്ക്. ചേന്ദമംഗലം പഞ്ചായത്ത് 17ാം വാർഡ് ഗോതുരുത്ത് തെക്കേത്തുരുത്തിൽ ബുധനാഴ്ച രാവിലെ ഏഴിനാണ് സംഭവം. പുത്തൻപുരക്കൽ ഗോപാലകൃഷ്ണ​െൻറ ഓടിട്ട വീടാണ് നിലംപൊത്തിയത്. 11 വയസ്സുള്ള മകൻ ശങ്കർദാസിന് പരുക്കേറ്റു. ഗോപാലകൃഷ്ണൻ, ഭാര്യ അജിത, മകൻ ശങ്കർദാസ്, സഹോദരി ഉമാവതി എന്നിവരാണ് അപകടസമയം വീട്ടിലുണ്ടായിരുന്നത്. വീടി​െൻറ ഓട് ശങ്കർദാസി​െൻറ തലയിൽ വീണാണ് പരിക്കേറ്റത്. കുട്ടിയെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ല. കഴിഞ്ഞദിവസങ്ങളിൽ പെയ്ത മഴയും വീടി​െൻറ കാലപ്പഴക്കവുമാണ് അപകടത്തിനിടയാക്കിയതെന്ന് കരുതുന്നു. 50 വർഷം പഴക്കമുള്ള വീടാണ്. വെൽഡിങ് തൊഴിലാളിയായ ഗോപാലകൃഷ്ണനും കുടുംബവും താൽക്കാലികമായി ബന്ധുവീട്ടിലേക്ക് താമസം മാറി. ബ്ലോക്ക് അംഗം ടൈറ്റസ് ഗോതുരുത്ത്, പഞ്ചായത്ത് വൈസ് പ്രസിഡൻറ് നിത സ്റ്റാലിൻ, വാർഡ് അംഗം സംഗീത രാജു എന്നിവരുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം നടത്തി. ഇവർക്ക് വീട് നിർമിക്കാൻ ശ്രമം ആരംഭിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story