Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightതൃക്കാക്കരയില്‍ വികസനം ...

തൃക്കാക്കരയില്‍ വികസനം മുടക്കുന്നത് വിമതന്മാരെന്ന്​; സി.പി.എം ലോക്കല്‍ സമ്മേളനത്തില്‍ രൂക്ഷ വിമര്‍ശനം

text_fields
bookmark_border
കാക്കനാട്: തൃക്കാക്കര നഗരസഭ ഭരണത്തില്‍ വിമതന്മാരുടെ ഇടപെടല്‍ മൂലം വികസന പ്രവര്‍ത്തനങ്ങള്‍ മുടങ്ങുന്നതായി സി.പി.എം ലോക്കല്‍ സമ്മേളനത്തില്‍ രൂക്ഷ വിമര്‍ശനം. കോണ്‍ഗ്രസ് വിമതനും സി.പി.എം വിമത കൗണ്‍സിലർക്കുമെതിരെയാണ് തൃക്കാക്കര വെസ്റ്റ് ലോക്കല്‍ സമ്മേളനത്തില്‍ വിമര്‍ശനം ഉയര്‍ന്നത്. ഭരണം തുടങ്ങി രണ്ട് വര്‍ഷം കഴിഞ്ഞിട്ടും ശ്രദ്ധേയമായ പദ്ധതി നടപ്പാക്കാന്‍ കഴിഞ്ഞിട്ടില്ലെന്നാണ് പ്രതിനിധികളുടെ ആരോപണം. ഉദ്യോഗസ്ഥര്‍ക്കും ജനപ്രതിനിധികള്‍ക്കുമെതിരെ അഴിമതി ആരോപണം ഉര്‍ന്നിട്ടും ഫലപ്രദമായ നടപടി സ്വീകരിക്കാനോ ക്രമക്കേടുകള്‍ തടയാനോ കഴിഞ്ഞിട്ടില്ലെന്നും വിമർശനമുണ്ട്. രണ്ടാഴ്ച മുമ്പ് സ്വകാര്യ വ്യക്തിയുടെ കാര്‍ വാടകക്കെടുത്ത് ടാക്‌സിയാണെന്ന വ്യാജേന നമ്പര്‍ പ്ലേറ്റ് മഞ്ഞ നിറത്തിലാക്കി ക്രമക്കേട് നടത്തിയത് മോട്ടോര്‍ വാഹന വകുപ്പ് പിടിച്ചെടുത്ത സംഭവവും സമ്മേളനത്തില്‍ പ്രതിനിധികള്‍ ഉയര്‍ത്തി. കരാറുകാര​െൻറ സ്‌കോര്‍പിയോ കാര്‍ സി.പി.എം കൗണ്‍സിലര്‍ ബിനാമി പേരില്‍ നഗരസഭക്ക് വാടകക്ക് നല്‍കി മാസം 60,000 രൂപക്ക് കരാറുണ്ടാക്കിയെന്നും ആരോപണം ഉയര്‍ന്നു. എന്നാല്‍, സമ്മേളന പ്രതിനിധികളുടെ ആരോപണങ്ങളെല്ലാം വിഴുങ്ങിയ നേതൃത്വം രണ്ടാഴ്ച മുമ്പ് നഗരസഭ എൻജിനീയറിങ് വിഭാഗം ഉദ്യോഗസ്ഥ​െൻറ വീട്ടില്‍ പരിശോധന നടത്തി ഫയലുകള്‍ പിടിച്ചെടുത്തതിന് മാത്രമാണ് മറുപടി നല്‍കിയത്. ആരോപണ വിധേയനായ ഉദ്യോഗസ്ഥന്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് മരട് നഗരസഭയില്‍ ജോലി ചെയ്തതുമായി ബന്ധപ്പെട്ടാണ് വീട്ടില്‍ പരിശോധന നടത്തിയതെന്നും തൃക്കാക്കര നഗരസഭയുമായി വിജിലന്‍സ് പരിശോധനക്ക് ബന്ധമില്ലെന്നുമായിരുന്നു നേതൃത്വത്തി​െൻറ മറുപടി. ഭരണത്തില്‍ നിര്‍ണായകമായ വിമതന്മാര്‍ക്കെതിരെ സമ്മേളനത്തില്‍ വിമര്‍ശനമുയര്‍ന്നത് നഗരസഭ ഭരണത്തെ പ്രതികൂലമായി ബാധിച്ചേക്കും. ഒരംഗത്തി​െൻറ ഭൂരിപക്ഷത്തിലാണ് തൃക്കാക്കരയില്‍ ചെയര്‍പേഴ്‌സൻ കെ.കെ. നീനുവി​െൻറ നേതൃത്വത്തില്‍ ഇടത് ഭരണം. പാര്‍ട്ടിയിലേക്ക് തിരിച്ചെടുക്കുമെന്ന പ്രതീക്ഷയില്‍ എം.എം. നാസര്‍ ഭരണത്തോട് അനുകൂല നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. നേതൃത്വത്തില്‍ വേണ്ടത്ര വനിത പ്രാതിനിധ്യം ഇല്ലാത്തതും വിമര്‍ശനത്തിനിടയാക്കി. നിലവിലെ ലോക്കല്‍ സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള പാനല്‍ സമ്മേളനം അംഗീകരിക്കുകയായിരുന്നു. കൈയടിച്ച് പാസാക്കണമെന്ന് നേതൃത്വം നിര്‍ദേശിച്ചെങ്കിലും അനുകൂല പ്രതികരണം ഉണ്ടായില്ല. ഒടുവില്‍ നേതാക്കളുടെ നിര്‍ദേശ പ്രകാരം പ്രതിനിധികളില്‍ ഏതാനും പേര്‍ കൈ ഉയര്‍ത്തിയതിനെ തുടര്‍ന്ന് പട്ടിക സമ്മേളനം അംഗീകരിക്കുകയായിരുന്നു. ചിറ്റേത്തുകര ആദര്‍ശ റോഡില്‍ എസ്.സി.എ ഹാളില്‍ സംഘടിപ്പിച്ച സമ്മേളനം സി.ഐ.ടി.യു നേതാവ് കെ.എന്‍. ഗോപിനാഥ് ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി വി.എ. സക്കീര്‍ ഹുസൈന്‍, ഏരിയ കമ്മിറ്റിയംഗവും നഗരസഭ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനുമായ കെ.ടി.എല്‍ദോ തുടങ്ങിയവര്‍ പങ്കെടുത്തു. എന്‍.പി. ഷണ്‍മുഖനെ വീണ്ടും വെസ്റ്റ് ലോക്കല്‍ സെക്രട്ടറിയായി തെരഞ്ഞെടുത്തു. വൈദ്യുതി മുടങ്ങും കളമശ്ശേരി: ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വ്യാഴാഴ്ച രാവിലെ 10 മുതൽ വൈകീട്ട് ആറ് വരെ വൈദ്യുതി മുടങ്ങും.
Show Full Article
TAGS:LOCAL NEWS 
Next Story