Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകലാലയ രാഷ്​ട്രീയ...

കലാലയ രാഷ്​ട്രീയ നിരോധന നീക്കത്തിനെതിരെ ഹാഷ് ടാഗ് കാമ്പയിനുമായി കെ.എസ്.യു

text_fields
bookmark_border
കൊച്ചി: കലാലയ രാഷ്ട്രീയ നിരോധന നീക്കവുമായി മുന്നോട്ട് പോകുന്ന ഹൈകോടതി നടപടിക്കെതിരെ കാമ്പയിനുമായി കെ.എസ്.യു. കാമ്പസിലെ അക്രമ രാഷ്ട്രീയത്തെ എതിർക്കുന്നതോടൊപ്പം കലാലയത്തിലെ സർഗാത്മകതയുടെ വിളനിലമായ കാമ്പസ് രാഷ്ട്രീയത്തെ സംരക്ഷിക്കണമെന്നും അതിനായി നിയമ നിർമാണം നടത്തണമെന്നും കെ.എസ്.യു സംസ്ഥാന ജനറൽ സെക്രട്ടറി എ.എ. അജ്മൽ ആവശ്യപ്പെട്ടു. ജില്ല വൈസ് പ്രസിഡൻറ് എസ്. ഭാഗ്യനാഥ്, മഹാരാജാസ് യൂനിറ്റ് പ്രസിഡൻറ് തേജസ്, ലോഅക്കാദമി സമരനായകൻ ഫയിൻസൺ, ഭാരത് മാതാ ലോ കോളജ് പ്രസിഡൻറ് ആൽബിൻ അലക്സ്, യൂനിറ്റ് ഭാരവാഹികളായ തംജിദ്, യൂനുസ് എന്നിവർ നേതൃത്വം നൽകി. മഹാരാജാസ് കോളജ് മുൻ വിദ്യാർഥി ആൻറണി വർഗീസ് കാമ്പയിന് തുടക്കം കുറിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story