Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightആയുർവേദ മേഖലയിൽ കൂടുതൽ ...

ആയുർവേദ മേഖലയിൽ കൂടുതൽ ഗവേഷണകേ​ന്ദ്രങ്ങൾ വേണമെന്ന്​

text_fields
bookmark_border
കളമശ്ശേരി: പുതിയ രോഗങ്ങൾ വെല്ലുവിളി ഉയർത്തുന്ന സാഹചര്യത്തിൽ പുതിയ ചികിത്സരീതിയും മരുന്നുകളും കണ്ടെത്തുന്നതിന് ആയുർവേദ മേഖലയിൽ കൂടുതൽ ഗവേഷണകേന്ദ്രങ്ങൾ വേണമെന്ന് വി.കെ. ഇബ്രാഹിം കുഞ്ഞ് എം.എൽ.എ പറഞ്ഞു. ദേശീയ ആയുർവേദ ദിനാഘോഷത്തി​െൻറ ഭാഗമായി കങ്ങരപ്പടി മിനി ടൗൺ ഹാളിൽ മെഗാ ആയുർവേദ മെഡിക്കൽ ക്യാമ്പി​െൻറ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. നഗരസഭ ചെയർപേഴ്സൻ ജെസി പീറ്റർ അധ്യക്ഷത വഹിച്ചു. മരുന്ന് വിതരണോദ്ഘാടനം നഗരസഭ വൈസ് ചെയർമാൻ ടി.എസ്. അബൂബക്കർ നിർവഹിച്ചു. ഡോ. സുബ്രഹ്മണ്യൻ നമ്പൂതിരി, ഡോ. ജി. രാജശേഖരൻ നായർ, റുഖിയ ജമാൽ തുടങ്ങിയവർ പെങ്കടുത്തു. ഡോ. എം. സുഭാഷ് സ്വാഗതവും ഡോ. സി.ആർ. സുമി നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story