Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_right...

ഗോതുരുത്ത്^തുരുത്തിപ്പുറം ഫെറി സർവിസ് മുടങ്ങിയിട്ട് ഒരാഴ്ച

text_fields
bookmark_border
ഗോതുരുത്ത്-തുരുത്തിപ്പുറം ഫെറി സർവിസ് മുടങ്ങിയിട്ട് ഒരാഴ്ച പറവൂർ: അപകടത്തെ തുടർന്ന് നിർത്തിയ ഗോതുരുത്ത് ചാത്തേടം- -തുരുത്തിപ്പുറം ഫെറി സർവിസ് ഒരാഴ്ച പിന്നിട്ടിട്ടും ആരംഭിച്ചില്ല. ബോട്ട് നടത്തിപ്പ് ചുമതല പഞ്ചായത്തിനാണ്. കരാറുകാരൻ ബോട്ട് അറ്റകുറ്റപ്പണി നടത്താനോ പഞ്ചായത്ത് ബദൽ സംവിധാനം ഏർപ്പെടുത്താനോ ശ്രമിക്കുന്നില്ലെന്ന് നാട്ടുകാർ പറയുന്നു. തുരുത്തിപ്പുറം, ചാത്തേടം ഭാഗത്തുനിന്ന് ഗോതുരുത്ത് സ്കൂളിലേക്കും പറവൂരിലും വിവിധ ആവശ്യങ്ങൾക്ക് പോകുന്നവരാണ് ഇതുമൂലം വിഷമത്തിലായത്. ഇൗ മാസം എട്ടിന് വൈകുന്നേരമാണ് ബോട്ട് ചീനവലക്കുറ്റിയിൽ ഇടിച്ച് അടിഭാഗം തകർന്ന് മുങ്ങിയത്. 18 യാത്രക്കാരെ മറ്റ് ബോട്ടുകാരും വഞ്ചിക്കാരും രക്ഷപ്പെടുത്തി. ബോട്ടിലെ ആറ് ബൈക്കുകളും മൂന്ന് സൈക്കിളുകളും രണ്ടുദിവസത്തിനുശേഷമാണ് കരക്കെത്തിച്ചത്. അപകടം കഴിഞ്ഞ് മൂന്നാം നാളാണ് ബോട്ട് ഉയർത്തിയത്. അപകടത്തെ തുടർന്ന് ലൈസൻസ് ഉൾപ്പെടെ രേഖകൾ ഹാജരാക്കാൻ കരാറുകാരനോട് പഞ്ചായത്ത് ആവശ്യപ്പെട്ടിരുന്നു. അതേസമയം, സർവിസ് പുനരാരംഭിക്കാൻ കരാറുകാരന് താൽപര്യമില്ലെന്നാണ് അറിയുന്നത്. സംഘാടക സമിതി ഓഫിസ് ഉദ്ഘാടനം പറവൂർ: പള്ളിത്താഴം സ​െൻറ് ജോസഫ് കൊത്തൊലെൻഗോ ദേവാലയം രജത ജൂബിലി ആഘോഷത്തി​െൻറ ഭാഗമായി സംഘാടക സമിതി ഓഫിസ് എസ്.ഐ കെ.എ. സാബു ഉദ്ഘാടനം ചെയ്തു. ജോയൻറ് കൺവീനർ പള്ളി വികാരി ഫാ. സേവ്യർ വർഗീസ്, സൂപ്പിരിയർ ഫാ. ഷോണി മാത്യു പെരുമ്പിള്ളി, ജനറൽ കൺവീനർ ബിജു മുക്കത്ത്, ലാൻസൺ പള്ളിഞ്ഞാലിൽ, സി. നിർമല, വിൻസ​െൻറ് മാളിയേക്കൽ, ജോബ് മനക്കിൽ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story