Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകാർഷിക വിപണന കേന്ദ്രം...

കാർഷിക വിപണന കേന്ദ്രം ഉദ്​ഘാടനം ചെയ്​തു

text_fields
bookmark_border
കാലടി: കാലടി ഫാർമേഴ്‌സ് സർവിസ് ബാങ്കി​െൻറ കാർഷിക വിപണന കേന്ദ്രം മന്ത്രി വി.എസ്. സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. കാർഷിക ഉൽപന്നങ്ങൾ നേരിട്ട് വിൽക്കുന്നതിന് പകരം മൂല്യവർധിത ഉൽപന്നങ്ങളാക്കി മാറ്റുന്ന പദ്ധതി സഹകരണബാങ്കുകളുമായി സഹകരിച്ച് നടപ്പാക്കുമെന്ന് മന്ത്രി പറഞ്ഞു. കുടുംബശ്രീയുമായി ചേർന്ന് 1000 ഗ്രാമ ചന്തകൾ ആരംഭിക്കും. കൃഷി വകുപ്പ് 2,88,000 സോയിൽ സാംപിൾ ഡാറ്റ ശേഖരിച്ചിട്ടുണ്ട്. ഇതുപ്രകാരം മണ്ണി​െൻറ ഘടന മനസ്സിലാക്കി ശരിയായ വളപ്രയോഗവും പരിചരണ രീതിയും നടത്താൻ കർഷകരെ സന്നദ്ധരാക്കുമെന്നും അദ്ദേഹം പറഞ്ഞു. റോജി എം. ജോൺ എം.എൽ.എ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് അംഗം സാംസൻ ചാക്കോ, പഞ്ചായത്ത് അംഗം ഉഷ ബാലൻ, സഹകരണസംഘം അസി. റജിസ്ട്രാർ എൻ. വിജയകുമാർ, കൃഷി ഓഫിസർ ബി.ആർ. ശ്രീലേഖ, ബാങ്ക് പ്രസിഡൻറ് കെ.എ. ചാക്കോച്ചൻ, സെക്രട്ടറി കല ജയമോഹൻ, വൈസ് പ്രസിഡൻറ് പി.എൻ. അനിൽകുമാർ, കെ.ഡി. ജോസഫ്, എം.എൽ. ചുമ്മാർ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story