Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഹർത്താൽ സമ്പൂർണ...

ഹർത്താൽ സമ്പൂർണ വിജയ​െമന്ന്​ യു.ഡി.എഫ്​

text_fields
bookmark_border
ആലപ്പുഴ: ഭരണ-പൊലീസ് സംവിധാനം ദുരുപയോഗം ചെയ്തിട്ടും അതിനെയെല്ലാം അവഗണിച്ച് ജില്ലയിൽ യു.ഡി.എഫ് ഹർത്താൽ സമ്പൂർണ വിജയമായെന്ന് ജില്ല ചെയർമാൻ എം. മുരളി. കായംകുളത്തും മണ്ണഞ്ചേരിയിലും കിടങ്ങറയിലും പൊലീസ് പ്രകോപനം സൃഷ്ടിക്കാൻ ശ്രമിച്ചുവെങ്കിലും യു.ഡി.എഫ് പ്രവർത്തകർ സംയമനം പാലിച്ചു. എന്നാൽ, അമ്പലപ്പുഴയിൽ സമാധാനപരമായി നടന്ന പ്രകടനത്തിനുനേരെ പൊലീസ് അകാരണമായി പ്രകോപനം സൃഷ്ടിക്കുകയും കോൺഗ്രസ് അമ്പലപ്പുഴ ബ്ലോക്ക് പ്രസിഡൻറ് എസ്. പ്രഭുകുമാർ, യൂത്ത് കോൺഗ്രസ് നേതാവ് അരുൺ, ജനപ്രതിനിധികളായ നാല് മഹിള കോൺഗ്രസ് പ്രവർത്തകർ എന്നിവരെ മർദിക്കുകയും ചെയ്തു. മദ്യലഹരിയിലായിരുന്ന അമ്പലപ്പുഴ സി.ഐ ബിജു നായരുടെ നേതൃത്വത്തിലാണ് നേതാക്കളെയും പ്രവർത്തകരെയും മർദിച്ചതെന്ന് മുരളി ആരോപിച്ചു. കെ.എസ്.ആർ.ടി.സി സർവിസ് നടത്താൻ ശ്രമിെച്ചങ്കിലും ജനങ്ങൾ ബഹിഷ്കരിച്ചതിനാൽ വകുപ്പ് മന്ത്രിയുടെ ശ്രമം പരാജയപ്പെട്ടു. മന്ത്രിയുടെ നിർബന്ധത്തിൽ ചില ട്രാൻസ്പോർട്ട് സർവിസും ബോട്ട് സർവിസും നടത്തിയിട്ടും യാത്രക്കാരില്ലാത്തതിനാൽ ഗതാഗത വകുപ്പിന് വൻ സാമ്പത്തിക നഷ്ടമാണ് ഉണ്ടായതെന്നും മുരളി പറഞ്ഞു. യു.ഡി.എഫ് ആഹ്വാനം ചെയ്ത ഹർത്താൽ വിജയമായിരുന്നുവെന്ന് കൊടിക്കുന്നിൽ സുരേഷ് എം.പി പറഞ്ഞു. ഹർത്താലിന് ജനങ്ങളുടെ വലിയ പിന്തുണയാണ് ലഭിച്ചത്. ജനദ്രോഹ സർക്കാറുകൾക്ക് എതിരെയുള്ള പ്രതിഷേധം വ്യാപകമായി പ്രതിഫലിക്കുന്നതായിരുന്നു ഹർത്താലെന്നും എം.പി പറഞ്ഞു. ഹർത്താൽ പൊളിക്കാൻ ശ്രമിച്ചു -എം. ലിജു ആലപ്പുഴ: ഹർത്താൽ ദിനത്തിൽ സമാധാനപരമായി പ്രകടനം നടത്തിയ യു.ഡി.എഫ് പ്രവർത്തകരെ ആക്രമിക്കാൻ പൊലീസും സി.പി.എമ്മും ആസൂത്രിത നീക്കം നടത്തിയതായി ഡി.സി.സി പ്രസിഡൻറ് എം. ലിജു. അമ്പലപ്പുഴയിൽ ഒരു പ്രകോപനവുമില്ലാതെ സി.െഎയുടെ നേതൃത്വത്തിൽ പൊലീസ് ബ്ലോക്ക് പ്രസിഡൻറ് എസ്. പ്രഭുകുമാറിനെയും വനിത നേതാക്കളെയും ക്രൂരമായി ആക്രമിച്ചു. കായംകുളത്ത് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ഡി.വൈ.എഫ്.ഐക്കാരാണ് ആക്രമിച്ചത്. ഹരിപ്പാട്ട് നിരപരാധികളായ കോൺഗ്രസ് പ്രവർത്തകരെ വീടുകയറി അറസ്റ്റ് ചെയ്ത് ലോക്കപ്പിലിട്ട് ക്രൂരമായി മർദിച്ചു. ജനങ്ങളെ ഏറ്റവും കൂടുതൽ ബാധിക്കുന്ന വിഷയം ഉയർത്തി നടത്തിയ ഹർത്താൽ ജനങ്ങൾ സ്വീകരിച്ചെന്നും അദ്ദേഹം പ്രസ്താവനയിൽ അവകാശപ്പെട്ടു.
Show Full Article
TAGS:LOCAL NEWS 
Next Story