Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightനെട്ടൂരിൽ ലഹരി മാഫിയ...

നെട്ടൂരിൽ ലഹരി മാഫിയ സംഘം ബേക്കറി തകർത്തു

text_fields
bookmark_border
മരട്: സോഡ കടം നൽകാത്തതി​െൻറ പേരിൽ ലഹരി മാഫിയ ബേക്കറി അടിച്ചുതകർത്ത് ഉടമയുടെ മക്കളെ മർദിച്ചു. ഞായറാഴ്ച രാത്രി എട്ടിന് നെട്ടൂർ മേൽപാലം ജങ്ഷന് സമീപം ബേബീസ് ബേക്കറിയിലായിരുന്നു ആക്രമണം. നെട്ടൂർ ഗുരുകൃപയിൽ ശേഖര​െൻറ മക്കളായ പാർഥസാരഥി (26), രാംജിത്ത് (24) എന്നിവർക്കാണ് മർദനമേറ്റത്. ഗുരുതരമായി പരിക്കേറ്റ രാംജിത്ത് വൈറ്റില വെൽകെയർ ആശുപത്രിയിൽ ചികിത്സയിലാണ്. അതിക്രമം നടക്കുമ്പോൾ ശേഖര​െൻറ ഭാര്യ പ്രസന്നയും മക്കളുമാണ് ബേക്കറിയിൽ ഉണ്ടായിരുന്നത്. സംഭവത്തിൽ നെട്ടൂർ കളത്തിൽപറമ്പിൽ വീട്ടിൽ ഷൈജു (33) പിടിയിലായതായി പനങ്ങാട് പൊലീസ് അറിയിച്ചു. നെട്ടൂർ സ്വദേശി ബ്ലാക്ക് ആൻറണി എന്ന ആൻറണിയെ പിടികിട്ടാനുണ്ട്. ഇയാൾ ഒളിവിലാണ്. ഇവർ മയക്കുമരുന്നിന് അടിമകളാണെന്നും കഞ്ചാവ് കൈവശം വെച്ചതിനും വലിച്ചതിനും ഷൈജുവി​െൻറ പേരിൽ നേരത്തേ കേസെടുത്തിട്ടുള്ളതാണെന്നും പൊലീസ് പറഞ്ഞു. റോഡ് നന്നാക്കാത്തതിനെതിരെ ജനകീയ കൂട്ടായ്മ മരട്: ഏറെ നാളുകളായി തകർന്നുകിടക്കുന്ന റോഡുകൾ നന്നാക്കാത്തതിൽ പ്രതിഷേധിച്ച് െറസിഡൻറ്സ് അസോസിയേഷ​െൻറ നേതൃത്വത്തിൽ ജനകീയ കൂട്ടായ്മ സംഘടിപ്പിച്ചു. പാണ്ഡവത്ത് റോഡ്, അയിനി നട, മാർട്ടിൻ പുരം, തോമസ് പുരം, നിരവത്ത് റോഡ് എന്നിവ അറ്റകുറ്റപ്പണി നടത്താതെ നഗരസഭ അധികൃതർ അവഗണിക്കുന്നതിനെതിരെയായിരുന്നു കൂട്ടായ്മ. കെ.വി. തമ്പി അധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ അജിത നന്ദകുമാർ, ബേബി പോൾ, അസോസിയേഷൻ അംഗങ്ങളായ സുരേഷ് ബാബു, പ്രേയ്സി മുട്ടത്ത്, എൻ.എ. കുമാരൻ, മൈക്കിൾ കടമാത്ത്, സുമ പങ്കജാക്ഷൻ, നാരായണൻ, ഷൈലജ, ജോമോൻ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story