Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവാഹനം തടയൽ; 10 ഹർത്താൽ ...

വാഹനം തടയൽ; 10 ഹർത്താൽ അനുകൂലികൾ അറസ്‌റ്റിൽ

text_fields
bookmark_border
ആലുവ: യു.ഡി.എഫ് പ്രഖ്യാപിച്ച ഹർത്താൽ ആലുവ മേഖലയിൽ പൂർണമായിരുന്നു. ചില സ്‌ഥലങ്ങളിൽ സ്‌ഥാപനങ്ങൾ അടപ്പിക്കലും വാഹനങ്ങൾ തടയലും ഉണ്ടായതൊഴിച്ചാൽ പൊതുവിൽ സമാധാനപരമായിരുന്നു. വാഹനങ്ങൾ തടഞ്ഞതുമായി ബന്ധപ്പെട്ട് പത്തോളം കോൺഗ്രസ്, യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പൊലീസ് അറസ്‌റ്റ് ചെയ്ത് പിന്നീട് ജാമ്യത്തിൽവിട്ടു. നഗരത്തിലും കുട്ടമശ്ശേരിയിലുമാണ് അറസ്‌റ്റുണ്ടായത്. നഗരത്തിൽ കെ.എസ്.ആർ.ടി.സി ബസുകൾ തടഞ്ഞതിനാണ് അഞ്ചുപേരെ അറസ്‌റ്റ് ചെയ്തത്. കെ.എസ്.ആർ.ടി.സി സ്‌റ്റാൻഡിൽനിന്ന് യൂത്ത് കോൺഗ്രസ് ചാലക്കുടി ലോക്സഭ മണ്ഡലം പ്രസിഡൻറ് പി.ബി. സുനീർ, നിയോജകമണ്ഡലം പ്രസിഡൻറ് മുഹമ്മദ് ഷഫീഖ്, രാജേഷ് പുത്തനങ്ങാടി, അക്സർ അമ്പലപ്പറമ്പ്, പി.ഐ. അനൂപ് എന്നിവരെയാണ് അറസ്‌റ്റ് ചെയ്തത്. കുട്ടമശ്ശേരിയിൽ ബസ് തടഞ്ഞതിനാണ് മറ്റുള്ളവരെ അറസ്‌റ്റ് ചെയ്തത്. കെ.എച്ച്. ഷാജി, കെ.ബി. നിജാസ്, ഷിയാസ് കുട്ടമശ്ശേരി, കെ.എ. ഫസൽ, ജാഫർ ഷരീഫ് എന്നിവരെയാണ് ഇവിടെനിന്ന് അറസ്‌റ്റ് ചെയ്തത്. ഇവരെ വിടണമെന്നാവശ്യപ്പെട്ട് നേതാക്കൾ ബന്ധപ്പെട്ടെങ്കിലും പൊലീസ് തയാറായില്ല. ഇതേത്തുടർന്ന് നേതാക്കളും പ്രവർത്തകരും ആലുവ പൊലീസ് സ്‌റ്റേഷനിൽ കുത്തിയിരുന്നു. യു.ഡി.എഫ് നിയോജക മണ്ഡലം ചെയർമാൻ ലത്തീഫ് പൂഴിത്തറ, എം.കെ.എ. ലത്തീഫ്, നസീർ ചൂർണിക്കര, എം.ഐ. ഇസ്മായിൽ, എം.എ.കെ. നജീബ്, ആനന്ദ് ജോർജ്, സിറാജ് ചേനക്കര, കെ. കരുണൻ, ഹസീം ഖാലിദ്, ലിൻറോ പി. ആൻറു, ജിൽസ്‌ എടയപ്പുറം, അഷ്റഫ് വള്ളൂരാൻ, സി.കെ. അമീർ, സി.കെ. നൗഷാദ്, മുഹമ്മദ് റനീഫ്, എ.കെ. ജബ്ബാർ, അനന്തു അജിത് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് സ്‌റ്റേഷൻ ഉപരോധിച്ചത്. വിവരമറിഞ്ഞ് അൻവർ സാദത്ത് എം.എൽ.എ പൊലീസ് സ്‌റ്റേഷനിൽ എത്തി സമരക്കാരെ സന്ദർശിച്ചു. ആലുവ സി.ഐ വിശാൽ ജോൺസൻ സ്‌റ്റേഷനിലെത്തി അറസ്‌റ്റ് ചെയ്തവരെ കേസെടുത്ത് ജാമ്യത്തിൽവിട്ടു. നഗരത്തിലും സമീപ പ്രദേശങ്ങളിലും കടകൾ ഭൂരിഭാഗവും അടഞ്ഞുകിടക്കുകയായിരുന്നു. തുറന്ന ചില സ്‌ഥാപനങ്ങൾ ഹർത്താൽ അനുകൂലികൾ അടപ്പിച്ചു. സ്വകാര്യ ബസുകൾ സർവിസ് നടത്തിയില്ല. ചുരുക്കം ചില കെ.എസ്.ആർ.ടി.സി സർവിസുകൾ നടന്നിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story