Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകോൺഗ്രസ്​ പ്രതിസന്ധി...

കോൺഗ്രസ്​ പ്രതിസന്ധി നേരിട്ട്​ മുമ്പും തിരിച്ചുവന്നിട്ടുണ്ടെന്ന്​ പ്രണബ്​

text_fields
bookmark_border
MUST ന്യൂഡൽഹി: കോൺഗ്രസ് മുമ്പും പ്രതിസന്ധി നേരിട്ടിട്ടുണ്ടെന്നും അന്നും പാർട്ടി ശക്തമായി തിരിച്ചുവന്നിട്ടുണ്ടെന്നും മുൻ രാഷ്ട്രപതി പ്രണബ് മുഖർജി. കോൺഗ്രസിന് സ്വയം ഉയിർത്തെഴുന്നേൽക്കാനുള്ള കഴിവുണ്ടെന്നും ഇന്ത്യ ടുഡേ ചാനൽ കൺസൽട്ടിങ് എഡിറ്റർ രജ്ദീപ് സർദേശായിക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു. ജനകീയ അടിത്തറയുള്ള കോൺഗ്രസ് ഒരു വിഭാഗത്തി​െൻറ മാത്രം സംഘടനയല്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള ബന്ധത്തെക്കുറിച്ചുള്ള ചോദ്യത്തിന് അഭിപ്രായ വ്യത്യാസം എങ്ങനെ പരിഹരിക്കണമെന്ന് ഇരുവർക്കും അറിയാമെന്ന് പ്രണബ് മറുപടി നൽകി. രാജ്യത്തിന് വളർന്നുകൊണ്ടിരിക്കുന്ന സമ്പദ്ഘടനയാണുള്ളത്. എല്ലാ സർക്കാറുകളും വെല്ലുവിളി നേരിടേണ്ടിവരും. സാമ്പത്തിക വളർച്ചയുണ്ടാകുേമ്പാൾ പ്രശ്നങ്ങളും സ്വാഭാവികമാണെന്ന് മുൻ രാഷ്ട്രപതി പറഞ്ഞു. രാഷ്ട്രപതി സ്ഥാനമൊഴിഞ്ഞ ശേഷം ആദ്യമായാണ് പ്രണബ് ഒരു ചാനലിന് അഭിമുഖം നൽകുന്നത്.
Show Full Article
TAGS:LOCAL NEWS 
Next Story