Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഭക്ഷ്യമന്ത്രിയുടെ...

ഭക്ഷ്യമന്ത്രിയുടെ നാട്ടിൽ റേഷൻ കാർഡ് വിതരണം അവതാളത്തിൽ

text_fields
bookmark_border
ചേർത്തല: വിതരണം തുടങ്ങി മാസങ്ങൾ കഴിഞ്ഞിട്ടും ഭക്ഷ്യമന്ത്രിയുടെ നാട്ടിൽ റേഷൻ കാർഡ് കിട്ടാത്തവർ ആയിരങ്ങൾ. ഇതുസംബന്ധിച്ച പരാതിയുമായി നിരവധി പേരാണ് സപ്ലൈ ഓഫിസ് കയറിയിറങ്ങുന്നത്. ഇതിനിടെ, വീണ്ടും ആധാർ നമ്പർ നൽകണമെന്ന നിർദേശവും വന്നിട്ടുണ്ട്. അപേക്ഷക്കൊപ്പം എല്ലാ കാർഡുടമകളിൽനിന്നും ആധാറി​െൻറ കോപ്പി റേഷൻ കടകൾ മുഖേന മുമ്പ് ശേഖരിച്ചിരുന്നതാണ്. താലൂക്കി​െൻറ തീരമേഖലയിെല മത്സ്യത്തൊഴിലാളികൾക്കാണ് അധികവും പുതിയ റേഷൻ കാർഡ് ലഭിക്കാത്തത്. പുതിയ കാർഡിന് ഫോട്ടോയെടുക്കാത്ത മൂവായിരത്തിലധികം കാർഡുടമകൾക്ക് തങ്ങളുടേതല്ലാത്ത പിഴവിന് റേഷൻ നിഷേധിക്കുമ്പോൾ അത്രയുംതന്നെ കാർഡുടമകൾ ഫോട്ടോയെടുത്തിട്ടും കാർഡ് ലഭിക്കാത്തവരായുമുണ്ട്. പുതിയ കാർഡ് ലഭിക്കാത്തവർക്ക് റേഷൻ സാധനങ്ങൾ പഴയ കാർഡിൽ നൽകണമെന്ന് മന്ത്രി നിർദേശിച്ചിട്ടുണ്ടെങ്കിലും റേഷൻ കടയിൽ സപ്ലൈ ഓഫിസിൽനിന്ന് നൽകിയ ലിസ്റ്റിൽ പേരുണ്ടെങ്കിലേ റേഷൻ ലഭിക്കൂ. കൂടാതെ, സർക്കാർതലത്തിലും മറ്റും രേഖയായി പഴയ കാർഡ് അംഗീകരിക്കാത്തത് ജനങ്ങൾക്ക് ഏറെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു. ലഭിച്ച കാർഡുകളിൽ തെറ്റുപറ്റിയത് തിരുത്തി വാങ്ങാൻ ഓഫിസുകൾ കയറി ഇറങ്ങുന്നവരും ധാരാളമുണ്ട്. ചിലതിൽ ഫോട്ടോ മാറിപ്പോയപ്പോൾ മറ്റുചിലതിൽ കുടുംബാംഗങ്ങളുടെ പേരുകളാണ് മാറിയിരിക്കുന്നത്. മുൻഗണന പട്ടികയിൽ ഉണ്ടായിരുന്നവരെ പൊതുവിഭാഗത്തിൽ ഉൾപ്പെടുത്തിയും പൊതുവിഭാഗത്തിന് അപേക്ഷ നൽകിയ ചിലരെ മുൻഗണന വിഭാഗത്തിൽ ഉൾപ്പെടുത്തിയും കാർഡ് നൽകിയതായും പരാതിയുണ്ട്. അേന്ത്യാപചാരമർപ്പിച്ചു അരൂർ: പഞ്ചായത്ത് മുൻ പ്രസിഡൻറും ദീർഘകാലം പഞ്ചായത്ത് അംഗവുമായിരുന്നു എസ്.കെ. ചന്ദ്രബാബുവിന് നാട് അേന്ത്യാപചാരമർപ്പിച്ചു. കോൺഗ്രസി​െൻറ വളർച്ചക്ക് പ്രവർത്തിച്ച നേതാവായിട്ടും കോൺഗ്രസിലെ ഉന്നതനേതാക്കളുടെ അസാന്നിധ്യം അന്ത്യചടങ്ങുകളിൽ ശ്രദ്ധിക്കപ്പെട്ടു. ചന്ദ്രബാബുമായി ഏറ്റവും അടുപ്പമുള്ളവരും സഹപ്രവർത്തകരും മാത്രമാണ് അേന്ത്യാപചാരമർപ്പിക്കാൻ എത്തിയത്. വിദ്യാർഥികാലം മുതൽ കോൺഗ്രസ് രാഷ്ട്രീയത്തി​െൻറ ഭാഗമായിരുന്നു ചന്ദ്രബാബു. കഴിഞ്ഞ കുെറ നാളുകളായി അദ്ദേഹത്തിനെതിരെ നേതൃത്വം കരുക്കൾ നീക്കിയതിൽ പ്രതിഷേധിച്ചാണ് കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ സ്വതന്ത്രനായി മത്സരിച്ചത്. പാർട്ടി സ്ഥാനാർഥിയെ തോൽപിെച്ചന്ന കാരണത്തിലാണ് നേതൃത്വം അദ്ദേഹത്തി​െൻറ അകാലത്തിലുണ്ടായ വേർപാടിലും അകന്നുനിന്നതെന്നാണ് പറയപ്പെടുന്നത്. അരൂർ പഞ്ചായത്തിൽ പൊതുദർശനത്തിന് വെച്ചപ്പോൾ പഞ്ചായത്ത് പ്രസിഡൻറ് ബി. രത്നമ്മ, സെക്രട്ടറി, അരൂർ പ്രസ് ഫോറം പ്രസിഡൻറ് ബി. അൻഷാദ്, പഞ്ചായത്ത് അംഗങ്ങൾ, രാഷ്ട്രീയ-സാമൂഹിക മേഖലകളിലെ നിരവധി പേർ അേന്ത്യാപചാരമർപ്പിച്ചു. പഞ്ചായത്തിൽനിന്ന് വിലാപയാത്രയായാണ് മൃതദേഹം സംസ്കാരച്ചടങ്ങിന് അരൂർ പൊതുശ്മശാനത്തിലേക്ക് കൊണ്ടുപോയത്.
Show Full Article
TAGS:LOCAL NEWS 
Next Story