Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightചെമ്മീൻ വ്യാപാരിയുടെ...

ചെമ്മീൻ വ്യാപാരിയുടെ അക്കൗണ്ടിൽനിന്ന്​ 19,999 രൂപ കവർന്നു

text_fields
bookmark_border
വടുതല (ആലപ്പുഴ): ഫോണിലൂടെ എ.ടി.എം നമ്പറും പാസ്വേഡും ചോർത്തിയെടുത്ത് ചെമ്മീൻ വ്യാപാരിയുടെ അക്കൗണ്ടിൽനിന്ന് 19,999 രൂപ കവർന്നതായി പരാതി. അരൂക്കുറ്റി വടുതല ജെട്ടി പുതുക്കേരിച്ചിറ അബ്ദുസലാമി​െൻറ പണമാണ് നഷ്ടപ്പെട്ടത്. ശനിയാഴ്ച രാത്രി 8.30ഒാടെയാണ് സംഭവം. ബാങ്ക് അക്കൗണ്ട് ആധാർ കാർഡുമായി ബന്ധിപ്പിക്കണമെന്നാവശ്യപ്പെട്ട് മൊബൈൽ നമ്പറിൽ നിന്നാണ് അബ്ദുസ്സലാമിന് വിളി വന്നത്. ഉടൻ ബന്ധിപ്പിച്ചില്ലെങ്കിൽ അക്കൗണ്ട് റദ്ദാകുമെന്നും ബാങ്ക് മാനേജറെന്ന് പരിചയപ്പെടുത്തിയയാൾ പറഞ്ഞു. ആധാർ നമ്പറും അക്കൗണ്ട് നമ്പറും എ.ടി.എം നമ്പറും പാസ്വേഡും അബ്ദുസ്സലാം നൽകി. മൊബൈലിൽ സന്ദേശമായെത്തിയ ഒ.ടി.പി നമ്പറും നൽകി. ഇതിന് ശേഷമാണ് അക്കൗണ്ടിൽനിന്ന് 19,999 രൂപ പിൻവലിച്ചതായി സന്ദേശമെത്തിയത്. പിന്നീട് 10,000 രൂപ കൂടി തട്ടിയെടുക്കാൻ ശ്രമം നടത്തിയെങ്കിലും അത്രയും തുക അക്കൗണ്ടിൽ ഇല്ലാതിരുന്നതിനാൽ പരാജയപ്പെട്ടതായി സന്ദേശം ലഭിച്ചു. പിറ്റേന്ന് രാവിലെ വീണ്ടും വിളിച്ച് മൊബൈലിൽ വന്ന ഒ.ടി.പി നമ്പർ പറയാൻ ആവശ്യപ്പെട്ടെങ്കിലും സംശയം തോന്നിയതിനാൽ നൽകിയില്ല. സുഹൃത്തുക്കളോട് വിവരം പങ്കുവെച്ചപ്പോഴാണ് തട്ടിപ്പാണെന്ന് മനസ്സിലാക്കിയത്. തുടർന്ന് പൂച്ചാക്കൽ പൊലീസിൽ പരാതി നൽകി. അന്വേഷണത്തിന് സൈബർ സെല്ലി​െൻറ സഹായം തേടിയതായി എസ്.ഐ സഞ്ജു ജോസഫ് അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story