Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightചിറക്കടവം ജങ്​ഷനിൽ ...

ചിറക്കടവം ജങ്​ഷനിൽ കാറും ഓട്ടോയും കൂട്ടിയിടിച്ച് മൂന്നുപേർക്ക് പരിക്ക്

text_fields
bookmark_border
കായംകുളം: ചിറക്കടവം ജങ്ഷനിൽ കാറും ഓട്ടോയും കൂട്ടിയിടിച്ച് മൂന്നുപേർക്ക് പരിേക്കറ്റു. ഓട്ടോ ഡ്രൈവർ വവ്വാക്കാവ് നീലികുളം പൊൻമേലിൽ പടീറ്റതിൽ സുൈബർകുട്ടി (60), വടക്കനാട്ട് പടീറ്റതിൽ സൈനബാകുഞ്ഞ് (62), മകൾ നബീസാകുഞ്ഞ് (30) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയശേഷം കരുനാഗപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച പുലർച്ചെ അഞ്ചിനായിരുന്നു അപകടം. വവ്വാക്കാവിൽനിന്ന് വന്ന ഇവർ ചിറക്കടവം ജങ്ഷനിലെത്തി ചേരാവള്ളിക്ക് പോകാനായി തിരിയുന്നതിനിെട പിന്നാലെ എത്തിയ കാർ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഓട്ടോ ദേശീയപാതയോട് ചേർന്ന താഴ്ചയിലെ ചതുപ്പിലേക്ക് മറിഞ്ഞു. പിന്നാലെ വന്ന മീൻലോറിയിലുണ്ടായിരുന്നവർ സംഭവം കണ്ട് ഓടിയെത്തി ഓട്ടോറിക്ഷയിൽ കുടുങ്ങിക്കിടന്ന മൂന്നുപേരെയും പുറത്തെടുത്ത് അതുവഴി വന്ന വാഹനത്തിൽ താലൂക്ക് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ജ്വല്ലറിയുടെ മേൽക്കൂര തകർത്ത് മോഷണശ്രമം ചെങ്ങന്നൂർ: നഗരമധ്യത്തിലെ ജ്വല്ലറിയുടെ മേൽക്കൂര തകർത്ത് മോഷണശ്രമം. നഗരത്തിൽ എൻജിനീയറിങ് കോളജ് ജങ്ഷന് സമീപത്തെ കീഴ്ച്ചേരിമേൽ പുളിമൂട്ടിൽ ഹൗസിൽ പി. പ്രതിപാലി​െൻറ ഉടമസ്ഥതയിലുള്ള ജ്വല്ലറിയിലാണ് ശനിയാഴ്ച രാത്രി മോഷണശ്രമം നടന്നത്. ജ്വല്ലറിയുടെ പിറകുവശെത്ത മുറിയുടെ ഭിത്തി തകർക്കാൻ ശ്രമിച്ചു. പരാജയപ്പെട്ടതിനെ തുടർന്ന് ആസ്ബസ്റ്റോസ് പാകിയ മേൽക്കൂര തകർത്താണ് മോഷ്ടാവ് ഉള്ളിൽ കടന്നത്. ജ്വല്ലറിക്കുള്ളിലെ സി.സി ടി.വി കാമറ സംവിധാനം കേടുവരുത്തി. മുറിയിൽ ലോക്കറിൽ സൂക്ഷിച്ചിരുന്ന സ്വർണം, ഗ്യാസ് കട്ടർ ഉപയോഗിച്ച് ലോക്കർ മുറിച്ച് കവരാൻ ശ്രമിച്ചെങ്കിലും നടക്കാത്തതിനാൽ ശ്രമം ഉപേക്ഷിക്കുകയായിരുന്നു എന്ന് കരുതുന്നു. ചെങ്ങന്നൂർ പൊലീസ് സ്ഥലത്തെത്തി തെളിവെടുത്തു. ഭിത്തിയും മേൽക്കൂരയും തകർക്കാൻ ഉപയോഗിച്ച കമ്പിപ്പാരയും മറ്റ് ഉപകരണങ്ങളും ജ്വല്ലറിക്കുള്ളിൽനിന്ന് കണ്ടെത്തി.
Show Full Article
TAGS:LOCAL NEWS 
Next Story