Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightതൈക്കാട്ടുശ്ശേരിയിൽ...

തൈക്കാട്ടുശ്ശേരിയിൽ വീട് തകർന്ന് കുടുംബത്തിലെ നാലുപേർക്ക്​ പരിക്ക്

text_fields
bookmark_border
പൂച്ചാക്കൽ: തൈക്കാട്ടുശ്ശേരിയിൽ വീട് തകർന്ന് കുടുംബത്തിലെ കുട്ടികൾ അടക്കം നാലുപേർക്ക് പരിക്കേറ്റു. ഒന്നാം വാർഡ് പഴയമനക്കൽ ഭാഗത്ത് മഠത്തിച്ചിറയിൽ പവിത്ര​െൻറ വീടാണ് തകർന്നത്. കഴിഞ്ഞദിവസം വൈകുന്നേരമായിരുന്നു സംഭവം. പവിത്ര​െൻറ മകൾ ശാലിനി (36), മരുമകൻ ഹരി (44), ചെറുമക്കളായ സാന്ദ്ര (16), വൃന്ദ (12) എന്നിവർക്കാണ് പരിക്കേറ്റത്. ഇവർ തുറവൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. ഓടുകളും കഴുക്കോലും ദേഹത്ത് വീണാണ് പരിക്കേറ്റത്. സംഭവസമയം പവിത്രനും ഭാര്യ പുഷ്പയും പുറത്തായിരുന്നു. തുടർച്ചയായ മഴമൂലം വീടി​െൻറ തൂണുകളും കഴുക്കോലും ജീർണാവസ്ഥയിലായിരുന്നു. പശു കറവ തൊഴിലാളിയായ പവിത്രന് വീടില്ലാത്ത അവസ്ഥയാണ്. സർക്കാറി​െൻറ ഭവന പദ്ധതിയായ ലൈഫ് പട്ടികയിൽ പവിത്ര​െൻറ പേരുണ്ടെങ്കിലും നടപടികൾ പൂർത്തിയാകാത്തത് പ്രതിസന്ധിയാണ്.
Show Full Article
TAGS:LOCAL NEWS 
Next Story