Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസോളാർ കേസിൽ അന്വേഷണം...

സോളാർ കേസിൽ അന്വേഷണം തുടങ്ങാൻ സമയമായില്ല ^ഡി.ജി.പി

text_fields
bookmark_border
സോളാർ കേസിൽ അന്വേഷണം തുടങ്ങാൻ സമയമായില്ല -ഡി.ജി.പി പെരുമ്പാവൂർ: സോളാർ കേസിൽ അന്വേഷണം തുടങ്ങാൻ സമയമായിട്ടില്ലെന്ന് ഡി.ജി.പി ലോക്നാഥ് െബഹ്റ. പെരുമ്പാവൂരിൽ ഇതര സംസ്ഥാന തൊഴിലാളികൾക്കുള്ള ജനസമ്പർക്ക പരിപാടി ഉദ്ഘാടനം ചെയ്തശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അന്വേഷണത്തിന് സർക്കാർ ഉത്തരവ് ഇറങ്ങിയിട്ടില്ല. പീഡനത്തെക്കുറിച്ച പരാതി പൊലീസും അഴിമതി വിജിലൻസുമായിരിക്കും അന്വേഷിക്കുക. നടിയെ ആക്രമിച്ച കേസിൽ ദിലീപിനെതിരായ കുറ്റപത്രം തയാറാകുന്നതേയുള്ളൂ. എന്ന് കോടതിയിൽ സമർപ്പിക്കാൻ കഴിയുമെന്ന് ഇപ്പോൾ പറയാനാവില്ല. ഇതര സംസ്ഥാന തൊഴിലാളികൾക്കെതിരെ വ്യാജപ്രചാരണം നടത്തിയ പ്രതിയെ ഉടൻ കണ്ടെത്താൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും ഡി.ജി.പി പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story