Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസൺറൈസിൽ...

സൺറൈസിൽ ട്രാന്‍സ്‌ജെന്‍ഡര്‍ ക്ലിനിക്​

text_fields
bookmark_border
കാക്കനാട്: സംസ്ഥാനത്തെ ആദ്യ സ്വകാര്യ ട്രാന്‍സ്‌ജെന്‍ഡര്‍ ക്ലിനിക്കിന് കാക്കനാട് സണ്‍റൈസ് ആശുപത്രിയില്‍ ചൊവ്വാഴ്ച തുടക്കമാവും. ആശുപത്രിയില്‍ ആരംഭിക്കുന്ന ഹോര്‍മോണ്‍ സംബന്ധ ചികിത്സ കേന്ദ്രമായ സണ്‍റൈസ് എന്‍ഡോക്രൈന്‍, ഡയബറ്റിസ് ആൻഡ് പൊഡിയാട്രി (സെഡാപ്) സ​െൻററിന് കീഴിലാണ് ഐഡൻറിറ്റി ക്ലിനിക് എന്നപേരില്‍ ട്രാന്‍സ്‌ജെൻഡറിനായി ക്ലിനിക് ആരംഭിക്കുന്നത്. രാവിലെ 10.30ന് നടക്കുന്ന ചടങ്ങില്‍ സെഡാപ് സ​െൻററി​െൻറ ഉദ്ഘാടനം ഹൈബി ഈഡന്‍ എം.എല്‍.എയും ട്രാന്‍സ്‌ജെന്‍ഡര്‍ ക്ലിനിക്കി​െൻറ ഉദ്ഘാടനം മേക്ക്അപ് ആർട്ടിസ്റ്റും ദ്വയ സെക്രട്ടറിയുമായ രഞ്ജു നിര്‍വഹിക്കും. സംവിധായകനും ഹോര്‍ടികോര്‍പ് ചെയര്‍മാനുമായ വിനയന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ആശ സനില്‍, തൃക്കാക്കര മുനിസിപ്പാലിറ്റി ചെയര്‍പേഴ്‌സണ്‍ കെ.കെ. നീനു എന്നിവര്‍ മുഖ്യാതിഥികളാകും. രാവിലെ ഒമ്പത് മുതല്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പും നടക്കും. ഫോൺ: 7025813661, 9946001005.
Show Full Article
TAGS:LOCAL NEWS 
Next Story