Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightജയിലിലെ ആദ്യദിനം...

ജയിലിലെ ആദ്യദിനം ഹണിപ്രീതിന്​ നിദ്രാവിഹീനം

text_fields
bookmark_border
അംബാല: ബലാത്സംഗ കേസിൽ ജയിൽവാസമനുഭവിക്കുന്ന ദേര സച്ചാ സൗദ മേധാവി ഗുർമീത് റാം റഹീം സിങ്ങി​െൻറ 'വളർത്തുമകൾ' ഹണിപ്രീതിന് ജയിലിൽ ഉറക്കമില്ലാത്ത ആദ്യദിനം. അത്താഴവും ഉപേക്ഷിച്ചു. പൊലീസ് കസ്റ്റഡി അവസാനിച്ചതിനെ തുടർന്നാണ് പഞ്ച്കുള കോടതി പ്രിയങ്ക തനേജ എന്ന ഹണിപ്രീതിനെ വെള്ളിയാഴ്ച അംബാല ജയിലിലേക്കയച്ചത്. രാജ്യേദ്രാഹക്കുറ്റമാണ് ഇവർക്കുമേൽ ചുമത്തിയത്. ആയിരക്കണക്കിന് ദേര സച്ചാ അനുയായികളുള്ള അംബാലയിലേക്ക് ഹണിപ്രീതിനെയും കൂട്ടാളി സുഖദീപ് കൗറിനെയും കടുത്ത പൊലീസ് കാവലിലാണ് എത്തിച്ചത്. ഇരുവരെയും വൻ സുരക്ഷയുള്ള സെല്ലുകളിലാണ് പാർപ്പിച്ചത്. നിരീക്ഷിക്കാൻ വനിത കോൺസ്റ്റബിളിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ജയിലിലെത്തിയ ഉടൻ ഗുർമീതിനെ കാണാൻ അവസരമൊരുക്കണമെന്ന് ഹണിപ്രീത് ജീവനക്കാരോട് ആവശ്യപ്പെട്ടത്രെ.
Show Full Article
TAGS:LOCAL NEWS 
Next Story