Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകിഴക്കമ്പലം^പള്ളിക്കര...

കിഴക്കമ്പലം^പള്ളിക്കര റോഡ് നിർമാണം അനിശ്ചിതത്വത്തിൽ

text_fields
bookmark_border
കിഴക്കമ്പലം-പള്ളിക്കര റോഡ് നിർമാണം അനിശ്ചിതത്വത്തിൽ പള്ളിക്കര: രണ്ടുവർഷത്തെ കാത്തിരിപ്പിനൊടുവിൽ കിഴക്കമ്പലം-പള്ളിക്കര റോഡ് നിർമാണം വെള്ളിയാഴ്ച ആരംഭിച്ചങ്കിലും അച്ചപ്പൻ കവലക്ക് സമീപം നൂറ് മീറ്ററോളം വാട്ടർ അതോറിറ്റിയുടെ പൈപ്പിടുന്നതുമായി ബന്ധപ്പെട്ട തർക്കംമൂലം പണി അനിശ്ചിതത്വത്തിലായി. റോഡ് വെട്ടിപ്പൊളിച്ച് പൈപ്പിടണമെങ്കിൽ വാട്ടർ അതോറിറ്റി മുൻകൂട്ടി പൊതുമരാമത്ത് വകുപ്പിൽനിന്ന് അനുമതി വാങ്ങിയാേല സമ്മതിക്കൂവെന്നാണ് കെ.എസ്.ടി.പിയുടെ നിലപാട്. പൈപ്പിടാതെ റോഡ് നിർമാണം നടത്തിയാൽ ഉടൻ വെട്ടിപ്പൊളിക്കേണ്ടിവരും ഇത് ജനങ്ങളുടെ പ്രതിഷേധത്തിന് കാരണമാകും. ഇതേതുടർന്ന് ജനപ്രതിനിധികൾ ഉൾപ്പെടെ ഇടപെട്ട് പൈപ്പിടാൻ അനുവദിക്കണമെന്ന് കെ.എസ്.ടി.പിയോട് ആവശ്യപ്പെെട്ടങ്കിലും കെ.എസ്.ടി.പി എക്സിക്യൂട്ടിവ് എൻജിനീയർ അതിന് സമ്മതിച്ചിട്ടില്ല. വാട്ടർ അതോറിറ്റി നിയമപരമായി കെ.എസ്.ടി.പിക്ക് അപേക്ഷ കൊടുത്ത് നടപടിക്രമം അനുസരിച്ച് പോകുമ്പോൾ റോഡ് നിർമാണം വീണ്ടും നീളും. നേരേത്ത കെ.എസ്.ടി.പിയും വാട്ടർ അതോറിറ്റിയും തമ്മിെല തർക്കമാണ് റോഡ് നിർമാണം നീളാൻ കാരണം. രണ്ടുവർഷം മുമ്പാണ് കിഴക്കമ്പലം പൊയ്യക്കുന്നം മുതൽ പാടത്തിക്കര വരെ പ്രദേശം കുത്തിപ്പൊളിച്ച് പൈപ്പ് ഇട്ടത്. ഇതിനുശേഷം റീ ടാറിങ് നടത്താൻ അധികൃതർ തയാറായില്ല. മഴ ശക്തമായതോടെ റോഡിൽ വലിയ കുഴികൾ രൂപപ്പെടുകയും ചളിയും വെള്ളവും കെട്ടി വാഹനങ്ങൾക്കോ കാൽനടക്കാർക്കോ സഞ്ചരിക്കാൻ കഴിയാത്ത അവസ്ഥയിലായി. നിരവധി ഇരുചക്രവാഹനങ്ങൾ അപകടത്തിൽപെടുകയും ചെയ്തതോടെ നാട്ടുകാർ പ്രതിഷേധവുമായി രംഗത്തുവരുകയും റോഡ് ഉപരോധം ഉൾപ്പെടെയുള്ള പ്രതിഷേധങ്ങൾ സംഘടിപ്പിക്കുകയും ചെയ്തതോടെയാണ് റോഡ് നന്നാക്കാൻ കെ.എസ്.ടി.പി തയാറായത്. എന്നാൽ, വീണ്ടും കെ.എസ്.ടി.പിയും വാട്ടർ അതോറിറ്റിയും തമ്മിൽ തർക്കം ആരംഭിച്ചതോടെ റോഡ് നിർമാണം നീളുമെന്ന ആശങ്കയിലാണ് നാട്ടുകാർ.
Show Full Article
TAGS:LOCAL NEWS 
Next Story