Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമത്സ്യബന്ധന...

മത്സ്യബന്ധന ഉപകരണങ്ങൾക്ക് ഏർപ്പെടുത്തിയിട്ടുള്ള ജി.എസ്.ടി പിൻവലിക്കണം ^എഫ്.ഐ.ടി.യു

text_fields
bookmark_border
മത്സ്യബന്ധന ഉപകരണങ്ങൾക്ക് ഏർപ്പെടുത്തിയിട്ടുള്ള ജി.എസ്.ടി പിൻവലിക്കണം -എഫ്.ഐ.ടി.യു മട്ടാഞ്ചേരി: മത്സ്യബന്ധന ഉപകരണങ്ങൾക്ക് ഏർപ്പെടുത്തിയിട്ടുള്ള ജി.എസ്.ടി പിൻവലിക്കണമെന്ന് ഓൾ കേരള മത്സ്യത്തൊഴിലാളി യൂനിയൻ (എഫ്.ഐ.ടി.യു) സംസ്ഥാന പ്രസിഡൻറ് മുഹമ്മദ് പൊന്നാനി ആവശ്യപ്പെട്ടു. ജില്ല മത്സ്യത്തൊഴിലാളി യൂനിയൻ കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മണ്ണെണ്ണയുടെ സബ്സിഡി വർധിപ്പിക്കുന്നതിനും സബ്സിഡി കുടിശ്ശിക എത്രയും പെട്ടെന്ന് കൊടുത്തുതീർക്കുന്നതിനും മത്സ്യത്തൊഴിലാളികളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ജില്ല പ്രസിഡൻറ് ഇ.എ. അലി അധ്യക്ഷത വഹിച്ചു. വെൽഫെയർ പാർട്ടി ജില്ല സെക്രട്ടറി സദഖത്ത് കളമശ്ശേരി, എഫ്.ഐ.ടി.യു ജില്ല പ്രസിഡൻറ് ഇ. ബാവക്കുഞ്ഞ്, സെക്രട്ടറി ശ്രീമൂലനഗരം കളമശ്ശേരി, ട്രഷറർ അബ്ദുൽ കരീം ആലുവ, ഓൾ കേരള മോട്ടോർ തൊഴിലാളി യൂനിയൻ സംസ്ഥാന സെക്രട്ടറി എം.എച്ച്. മുഹമ്മദ് എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story