Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപെരിയാർവാലി കനാൽ...

പെരിയാർവാലി കനാൽ സംരക്ഷണ ഭിത്തി നന്നാക്കിയില്ല

text_fields
bookmark_border
കിഴക്കമ്പലം: മഴയെത്തുടർന്ന് ഇടിഞ്ഞ . കുന്നത്തുനാട് പഞ്ചായത്തിലെ പട്ടിമറ്റം വാർഡിൽ പെരിയാർവാലി ഹൈലെവൽ കനാൽ, കഴിഞ്ഞ മാസമുണ്ടായ ശക്തമായ മഴയെ തുടർന്നാണ് 200 മീറ്ററോളം നീളത്തിലും 50 അടി ആഴത്തിലും ഇടിഞ്ഞത്. റോഡ് തകരുകയും സമീപത്തുള്ള നാലോളം വീടുകൾ അപകട ഭീഷണിയിലാകുകയും ചെയ്തു. തുടർന്ന് ജനപ്രതിനിധികൾ, കലക്ടർ, ഉദ്യോഗസ്ഥർ എന്നിവർ സ്ഥലം സന്ദർശിക്കുകയും കനാൽ കെട്ടി സംരക്ഷിക്കുന്നതിന് ഉടൻ നടപടി സ്വീകരിക്കുമെന്ന് ഉറപ്പ് നൽകിയിരുന്നങ്കിലും തുടർ നടപടി ഉണ്ടായില്ലെന്ന് നാട്ടുകാർ പറയുന്നു. വീടിനോട് ചേർന്ന ഭാഗങ്ങൾ ഇടക്കിടെ ഇടിഞ്ഞ് കൊണ്ടിരിക്കുകയാണ്. ശക്തമായി മഴവന്നാൽ പരിസരത്തുള്ള വീടുകൾ ഉൾപ്പെടെ താഴെ വീഴുമെന്ന അവസ്ഥയാണ്. മഴയുള്ള രാത്രികളിൽ ഉറങ്ങാൻ കഴിയാത്ത അവസ്ഥയിലാണ്. രാത്രി മഴ പെയ്താൽ ഉറക്കത്തിൽനിന്ന് എഴുന്നേറ്റ് ഇരിക്കേണ്ട അവസ്ഥയിലാണ്. കനാൽ നന്നാക്കി സംരക്ഷണ ഭിത്തികെട്ടിയിെല്ലങ്കിൽ വേനൽ കടുത്താൽ പെരിയാർവാലി കനാൽ തുറന്നുവിടാൻ കഴിയാത്ത അവസ്ഥയായിരിക്കും. ക്ലീൻ കിഴക്കമ്പലം രണ്ടാംഘട്ടത്തിന് തുടക്കം കിഴക്കമ്പലം: ട്വൻറി20 യുടെ നേതൃത്വത്തിൽ കിഴക്കമ്പലം പഞ്ചായത്തിൽ നടപ്പാക്കുന്ന ക്ലീൻ കിഴക്കമ്പലം പദ്ധതിയുടെ രണ്ടാംഘട്ട പ്രവർത്തനത്തിന് തുടക്കമായി. കാരുകുളം, മാക്കിനിക്കര വാർഡുകളുടെ ആഭിമുഖ്യത്തിൽ മത്തങ്ങാക്കുരിശിൽ നിന്നാരംഭിച്ച ശുചീകരണ പ്രവർത്തനങ്ങൾ ട്വൻറി20 എക്സിക്യൂട്ടിവ് കമ്മിറ്റിയംഗം ബിജോയ് ഫിലിപ്പോസ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്തംഗം പി.പി. രശ്മി, ഗ്രാമ പഞ്ചായത്തംഗങ്ങളായ ചിന്നമ്മ പൗലോസ്, കെ.പി. വിനോദ് എന്നിവർ നേതൃത്വം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story