Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവെളിച്ചം ഖുര്‍ആന്‍ പഠന ...

'വെളിച്ചം' ഖുര്‍ആന്‍ പഠന പദ്ധതി അവാര്‍ഡ് സമര്‍പ്പണം

text_fields
bookmark_border
'വെളിച്ചം' ഖുര്‍ആന്‍ പഠന പദ്ധതി അവാര്‍ഡ് സമര്‍പ്പണം കൊച്ചി: ഖുര്‍ആനി​െൻറ സന്ദേശം മുഴുവന്‍ ജനങ്ങളിലുമെത്തിക്കുക എന്ന ലക്ഷ്യത്തോടെ ഐ.എസ്.എം സംസ്ഥാന കമ്മിറ്റി നടപ്പാക്കുന്ന വെളിച്ചം ഖുര്‍ആന്‍ പഠന പദ്ധതിയുടെ നാലാം ഘട്ടത്തിലെ അവാര്‍ഡ് സമര്‍പ്പണവും ഖുര്‍ആന്‍ സമ്മേളനവും 18ന് ബുധനാഴ്ച എറണാകുളത്ത് നടക്കും. ഉച്ചക്ക് രണ്ടുമണിക്ക് എറണാകുളം ടൗണ്‍ഹാളില്‍ നടക്കുന്ന സമ്മേളനം കേരള ജംഇയ്യതുല്‍ ഉലമ സംസ്ഥാന വര്‍ക്കിങ് പ്രസിഡൻറ് സി.പി. ഉമര്‍ സുല്ലമി ഉദ്ഘാടനം ചെയ്യും. വെളിച്ചം ജില്ല ചെയര്‍മാന്‍ എം.കെ. ശാക്കിര്‍ അധ്യക്ഷത വഹിക്കും. വൈകീട്ട് അഞ്ചിന് നടക്കുന്ന ഖുര്‍ആന്‍ സമ്മേളനം പ്രമുഖ പണ്ഡിതന്‍ സി.എം. മൗലവി ആലുവ ഉദ്ഘാടനം ചെയ്യും. ഖുര്‍ആന്‍ ലേണിങ് സ്‌കൂള്‍ വാര്‍ഷിക പരീക്ഷയില്‍ റാങ്ക് നേടിയവരെയും വെളിച്ചം നാലാം ഘട്ട പരീക്ഷയില്‍ മുഴുവന്‍ മാര്‍ക്കും നേടിയ എല്ലാവരെയും സമ്മേളനത്തില്‍ വെച്ച് ആദരിക്കുന്നതാണെന്ന് കണ്‍വീനര്‍ അയ്യൂബ് എടവനക്കാട് അറിയിച്ചു. വിവരങ്ങള്‍ക്ക്: 9495219915. സൗജന്യ അസ്ഥിപരിശോധനാ ക്യാമ്പ് കൊച്ചി: ദേശീയ ആയുര്‍വേദ ദിനമായ ചൊവ്വാഴ്ച രാമവര്‍മ ക്ലബ്ബ് ഹാളില്‍ സൗജന്യ അസ്ഥിപരിശോധനാ ക്യാമ്പ് സംഘടിപ്പിക്കുന്നു. വൈകീട്ട് അഞ്ചുമുതല്‍ നടക്കുന്ന ക്യാമ്പില്‍ പങ്കെടുക്കുന്നതിന് ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ 0484-2775933 എന്ന നമ്പറില്‍ പേര് രജിസ്റ്റര്‍ ചെയ്യാം. ആയുഷ് വകുപ്പ്, നാഷനല്‍ ആയുഷ് മിഷന്‍ എന്നിവയുടെ ആഭിമുഖ്യത്തിലാണ് ക്യാമ്പ്.
Show Full Article
TAGS:LOCAL NEWS 
Next Story