Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപൊക്കാളി...

പൊക്കാളി നെല്‍പാടങ്ങള്‍ തരിശിടുന്നവര്‍ക്കെതിരെ നടപടിയെടുക്കണം ^സി.പി.ഐ

text_fields
bookmark_border
പൊക്കാളി നെല്‍പാടങ്ങള്‍ തരിശിടുന്നവര്‍ക്കെതിരെ നടപടിയെടുക്കണം -സി.പി.ഐ പൊക്കാളിപ്പാടങ്ങള്‍ തരിശിടുന്നവര്‍ക്കെതിരെ നടപടിയെടുക്കണം- സി.പി.ഐ വൈപ്പിന്‍: പൊക്കാളി നെല്‍പാടശേഖരങ്ങള്‍ തരിശിടുന്നവര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് സി.പി.ഐ കുഴുപ്പിള്ളി ലോക്കല്‍ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. മത്സ്യകൃഷി മാത്രം നടത്തി നെല്‍കൃഷി ഇറക്കാത്തവര്‍ക്കെതിരെ നടപടിയെടുക്കണം. കെ.സി. മാത്യു നഗറില്‍ സമ്മേളനം ജില്ല അസി. സെക്രട്ടറി കെ.എം. ദിനകരന്‍ ഉദ്ഘാടനം ചെയ്തു. കെ.പി. രാഘവന്‍ അധ്യക്ഷത വഹിച്ചു. ജില്ല കൗണ്‍സിൽ അംഗങ്ങളായ മജ്‌നു കോമത്ത്, ഇ.സി. ശിവദാസ്, മണ്ഡലം സെക്രട്ടറി എന്‍.കെ. ബാബു അസിസ്റ്റൻറ് പി.ഒ. ആൻറണി, സെക്രട്ടേറിയറ്റ് അംഗം കെ.എസ്. ബാബുരാജ്, കെ.എ. ശിവന്‍, കെ.പി. രാഘവന്‍, പി.വി. ഗിരീഷ്‌കുമാര്‍, ജിന്‍ഷ കിഷോര്‍, വി.പി. ശശിധരന്‍ എന്നിവര്‍ സംസാരിച്ചു. കെ.എസ്. ജയദീപ്, പ്രജാവതി പ്രകാശന്‍ എന്നിവര്‍ പ്രസീഡിയം നിയന്ത്രിച്ചു. സി.കെ. ചിദംബരന്‍, കെ.ഐ. കോരത് എന്നിവരെ ജില്ല നിര്‍വാഹക സമിതി അംഗം എസ്. ശ്രീകുമാരി ആദരിച്ചു. ലോക്കല്‍ സെക്രട്ടറിയായി കെ.എ. ശിവനെ തെരഞ്ഞെടുത്തു. പൊതുസമ്മേളനം എ.ഐ.വൈ.എഫ് ദേശീയ കൗണ്‍സിൽ അംഗം ആര്‍. ബിജു ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് കെ.പി. വിപിന്‍രാജ് സിന്ധു, രാജേഷ് എന്നിവര്‍ സംസാരിച്ചു. കെ.എസ്. ജയദീപ് സ്വാഗതവും കെ.എ. ശിവന്‍ നന്ദിയും പറഞ്ഞു. Caption: EP VYP - CPI MEETING Inaugn. AISF National Member R BIJU സി.പി.ഐ കുഴുപ്പിള്ളി ലോക്കല്‍ സമ്മേളനത്തോടനുബന്ധിച്ച് അയ്യമ്പിള്ളിയില്‍ സംഘടിപ്പിച്ച െപാതുസമ്മേളനം എ.ഐ.വൈ.എഫ് ദേശീയ കൗണ്‍സിൽ അംഗം ആര്‍. ബിജു ഉദ്ഘാടനം ചെയ്യുന്നു ദലിത് പീഡനത്തിനെതിരെ പട്ടികജാതിക്ഷേമ സമിതി ധര്‍ണ വൈപ്പിന്‍: ദലിത് പീഡനത്തിനും സവര്‍ണ ഫാഷിസ്റ്റ് ഭീകരതക്കുമെതിരെ പട്ടികജാതി ക്ഷേമ സമിതി സംഘടിപ്പിക്കുന്ന പ്രതിഷേധങ്ങളുടെ ഭാഗമായി വൈപ്പിന്‍ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഞാറക്കലില്‍ സായാഹ്ന ധര്‍ണ നടന്നു. ആശുപത്രിപ്പടിയില്‍ ധര്‍ണ പി.കെ.എസ് ജില്ല സെക്രട്ടറി എം.കെ. ശിവരാജന്‍ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡൻറ് എന്‍.എ. സുകുമാരന്‍ അധ്യക്ഷത വഹിച്ചു. ടി.വി. നിഥിന്‍, എന്‍.ബി. അരവിന്ദാക്ഷന്‍, എന്‍.സി. മോഹനന്‍, സെക്രട്ടറി എന്‍.എ. രാജു എന്നിവര്‍ സംസാരിച്ചു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴില്‍ അറക്കപ്പടി പിറക്കാട് മഹാദേവ ക്ഷേത്രത്തില്‍ ശാന്തിക്കാരനായി നിയമനം ലഭിച്ച പി.സി. മനോജിന് ചടങ്ങില്‍ സ്വീകരണം നല്‍കി. Caption: EP VYP- P.K.S. Vypeen DHARNA @ Narakkal പട്ടികജാതിക്ഷേമ സമിതി വൈപ്പിന്‍ ഏരിയ കമ്മിറ്റി ഞാറക്കലില്‍ സംഘടിപ്പിച്ച സായാഹ്ന ധര്‍ണ ജില്ല സെക്രട്ടറി എം.കെ. ശിവരാജന്‍ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
TAGS:LOCAL NEWS 
Next Story