Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഒന്നേകാൽ കിലോ കഞ്ചാവ് ...

ഒന്നേകാൽ കിലോ കഞ്ചാവ് പിടികൂടി

text_fields
bookmark_border
കോലഞ്ചേരി: വടയമ്പാടി പത്താം മൈലിലെ വീട്ടിൽനിന്ന് ഒന്നേകാൽ കിലോ കഞ്ചാവ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് സ്ത്രീയടക്കം അഞ്ചുപേരെ പുത്തൻകുരിശ് പൊലീസ് അറസ്റ്റ് ചെയ്തു. വാഹന പരിശോധനക്കിടെ ദേശീയപാതയിലെ പത്താം മൈലിൽ കാറിലിരുന്ന് കഞ്ചാവ് വലിക്കുകയായിരുന്ന തൃപ്പൂണിത്തുറ വടക്കേക്കോട്ട സിദ്ദി ഹോംസിൽ അർജുൻ(29), മാനാന്തടം കൊച്ചുപറമ്പിൽ ജിൻസ്(24), കാക്കനാട് കുഴിക്കാട്ടുമൂലയിൽ മുഹമ്മദ് അനസ്(24) എന്നിവരെ എസ്.ഐ കെ.പി. ജയപ്രസാദ്, ജൂനിയർ എസ്.ഐ എൽ. നിയാസ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയിരുന്നു. ഇവർക്ക് കഞ്ചാവ് എത്തിച്ചുനൽകിയവരെ ചുറ്റിപ്പറ്റിയുള്ള അന്വേഷണത്തിലാണ് വടയമ്പാടി വാരിശ്ശേരി ബിജു(38), രാമമംഗലം കിഴുമുറി പീടികപ്പറമ്പിൽ സുശീല(35) എന്നിവർ പിടിയിലായത്. സംഘത്തിലുണ്ടായിരുന്ന കടവൂർ സ്വദേശി ബിബിൻ പൊലീസ് എത്തുന്നതുകണ്ട് ഓടി രക്ഷപ്പെട്ടു. ബിജുവി​െൻറ വീട്ടിൽ ബാഗിൽ സൂക്ഷിച്ച നിലയിലാണ് കഞ്ചാവ് കണ്ടെത്തിയത്. ബിബിനും സുശീലയും തമിഴ്നാട്ടിലെ തേനിയിൽനിന്ന് ബസിലാണ് കഞ്ചാവ് വടയമ്പാടിയിലെ വീട്ടിലെത്തിച്ചിരുന്നത്. ചെറുപൊതികളാക്കി 500, 1000 രൂപ വില നിശ്ചയിച്ച് വിൽപന നടത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ബിജുവി​െൻറ വടയമ്പാടിയിലെ വീട്ടിൽ കോളജ് വിദ്യാർഥികളടക്കം രാപകൽ ഭേദമന്യേ വാഹനങ്ങളിൽ വന്ന് പോയിരുന്നതിൽ സംശയം തോന്നിയ നാട്ടുകാർ പൊലീസിൽ പരാതി നൽകിയിരുന്നു. വാഹന പരിശോധനക്കിടെ യുവാക്കളെ പിടികൂടിയതോടെയാണ് വീട് വളഞ്ഞ് ബാക്കിയുള്ളവരെ പിടിക്കാനായത്. സംഘത്തിൽ കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് അന്വേഷിച്ചുവരുകയാണെന്ന് പുത്തൻകുരിശ് സി.ഐ സാജൻ സേവ്യർ പറഞ്ഞു. പിടിയിലായ അർജുൻ സീരിയൽ നടനാണ്. കോലഞ്ചേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്േട്രറ്റ് കോടതിയിൽ ഹാജരാക്കി പ്രതികളെ റിമാൻഡ് ചെയ്തു.
Show Full Article
TAGS:LOCAL NEWS 
Next Story