Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightചരമ വാർഷികം

ചരമ വാർഷികം

text_fields
bookmark_border
കോലഞ്ചേരി: കുന്നത്തുനാട് നിയോജക മണ്ഡലം കമ്മിറ്റി ജനത കൾച്ചറൽ സ​െൻറർ ഡോ. രാം മനോഹർ ലോഹ്യയുടെ 50ാം ചരമ വാർഷിക ദിനാചരണം നടത്തി. ജില്ല പ്രസിഡൻറ് ടി.എസ്. അമ്പി ഉദ്ഘാടനം ചെയ്തു. എം.എ. നിയാസ് അധ്യക്ഷത വഹിച്ചു. മോനപ്പൻ വർക്കി, രാജേഷ് നാരായണൻ, എം.എ. ബിനു, റഷീദ് അലി, കെ. നൗഷാദ്, ബിജു ജോൺ, സി.എം. മുഹമ്മദ്, വിനോദ് അമ്പാട്ട് എന്നിവർ സംസാരിച്ചു. നവീകരിച്ച ബാങ്ക് ശാഖ ഉദ്ഘാടനം കോലഞ്ചേരി: യൂനിയൻ ബാങ്കി​െൻറ നവീകരിച്ച കടയിരിപ്പ് ശാഖ പഞ്ചായത്ത് പ്രസിഡൻറ് കെ.കെ. രാജു ഉദ്ഘാടനം ചെയ്തു. സിന്തൈറ്റ് എം.ഡി സി.വി. ജേക്കബ്, ബാങ്ക് ജനറൽ മാനേജർ പി.എസ്. രാജൻ, ബ്രാഞ്ച് മാനേജർ വിപിൻ ഫ്രാൻസിസ്, വിജു ജേക്കബ്, പഞ്ചായത്ത് വൈസ് പ്രസിഡൻറ് സി.ഡി. പത്മാവതി എന്നിവർ സംബന്ധിച്ചു. ബ്രാഞ്ച് ഓഫിസ് ഉദ്ഘാടനം കോലഞ്ചേരി: സി.പി.എം വലമ്പൂർ ബ്രാഞ്ച് കമ്മിറ്റി ഓഫിസിനുവേണ്ടി നിർമിച്ച എൻ.കെ. രാമൻ വൈദ്യൻ മന്ദിരത്തി​െൻറ ഉദ്ഘാടനം ജില്ല സെക്രട്ടറി പി. രാജീവ് നിർവഹിച്ചു. ആദ്യകാല പാർട്ടി നേതാക്കളെ ഏരിയ സെക്രട്ടറി കെ.വി. ഏലിയാസ് ആദരിച്ചു. ജില്ല കമ്മിറ്റിയംഗം സി.ബി. ദേവദർശനൻ, എം.പി. വർഗീസ്, ഡി.വൈ.എഫ്.ഐ ജില്ല സെക്രട്ടറി കെ.എസ്. അരുൺകുമാർ, എം. ഹർഷൻ, ബി. ജയൻ, ഒ.കെ. ജേക്കബ്, വി.കെ. അജിതൻ, സി.പി. ഗോപാലകൃഷ്ണൻ, കെ.എച്ച്. സുരേഷ്, വി.ആർ. രാഗേഷ്, ഇ.എ. തമ്പി ഗണേശൻ, കെ.കെ. പുഷ്പരാജ്, കെ.എൻ. ഷാജി, എം.പി. ഷാൻറി, ഇ.പി. രാജൻ എന്നിവർ സംസാരിച്ചു. എം.എൽ.എ അവാർഡ്ദാനം കോലഞ്ചേരി: കുന്നത്തുനാട് നിയോജക മണ്ഡലത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം നേടിയവർക്കുള്ള എം.എൽ.എ അവാർഡ്ദാനം ശനിയാഴ്ച നടക്കും. രാവിലെ 9.30ന് കോലഞ്ചേരി സ​െൻറ്് പീറ്റേഴ്സ് ഹയർ സെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉദ്ഘാടനം ചെയ്യും. -
Show Full Article
TAGS:LOCAL NEWS 
Next Story