Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightറോഡ് നിർമാണം: നടപടികൾ...

റോഡ് നിർമാണം: നടപടികൾ ഇഴയുന്നു

text_fields
bookmark_border
മൂവാറ്റുപുഴ: എം.സി റോഡിന് സമാന്തരമായി മൂവാറ്റുപുഴയിൽനിന്നും ആരംഭിച്ച് പണ്ടപ്പിള്ളി വഴി കൂത്താട്ടുകുളത്ത് എത്തിച്ചേരുന്ന റോഡി​െൻറ നിർമാണ നടപടി ക്രമങ്ങൾ ഇഴയുന്നു. 17 വർഷം മുമ്പ് ആരംഭിച്ച പദ്ധതി എങ്ങും എത്തിയില്ല. കുറഞ്ഞ ഭാഗത്ത് മാത്രമാണ് സ്ഥലമെടുപ്പ് നടത്തിയത്. പാലക്കുഴ ഭാഗത്ത് ഇനിയും സർവേ നടപടികൾ പോലും പൂർത്തിയായിട്ടില്ല. സ്ഥലമെടുപ്പും സർവേ നടപടികളും അനന്തമായി നീളുന്നത് സ്ഥലമുടമകളെയും പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. റോഡി​െൻറ സ്ഥലമെടുപ്പ് ചുമതല എം.വി.ഐ.പിയുടെ കൂത്താട്ടുകുളത്തുള്ള എൽ.എ. ഓഫിസിനാണ്. ആദ്യഘട്ടത്തിൽ നാല് റീച്ചുകളിലായി എം.വി.ഐ.പിയുടെ നാല് ഓഫിസി​െൻറ കീഴിൽ നടത്തിയിരുന്ന ജോലികളാണ് ഇപ്പോൾ കൂത്താട്ടുകുളത്തുള്ള ഓഫിസ് നടത്തുന്നത്. ആവശ്യത്തിന് ജീവനക്കാരും അടിസ്ഥാന സൗകര്യവും ഇല്ലാത്തതും ഇവർക്ക് വിനയാകുന്നുണ്ട്. മൂവാറ്റുപുഴയിലെ ഏതാനും സ്ഥല ഉടമകൾക്കും ആരക്കുഴ, പണ്ടപ്പിള്ളി ഭാഗത്തും മാത്രമാണ് സ്ഥലമെടുപ്പ് നടത്തി തുക കൈമാറിയത്. സർവേ നടപടികൾ പൂർത്തിയായ മൂവാറ്റുപുഴ മുതൽ പണ്ടപ്പിള്ളി വരെയുള്ള വിലനിർണയമാണ് ഇനി നടക്കേണ്ടത്. പാലക്കുഴ ഭാഗത്തുള്ള സർവേ നടപടികൾ ഇനിയും ബാക്കി കിടക്കുകയാണ്. 20 മീറ്റർ വീതിയിലാണ് റോഡി​െൻറ സ്ഥലമെടുപ്പ് നടത്തേണ്ടത്. കീഴ്മുറി ഭാഗത്താണ് ഇപ്പോൾ സർവേ നടക്കുന്നത്. പ്രാരംഭ പ്രവർത്തനങ്ങൾ അനന്തമായി നീണ്ടുപോയിട്ടും ബന്ധപ്പെട്ടവരുടെ കാര്യക്ഷമമായ ഇടപെടലുകൾ ഉണ്ടാകുന്നില്ലെന്നാണ് ആക്ഷേപം. അടുത്തിടെ നിർമാണ പ്രവർത്തനങ്ങൾക്കായി സംസ്ഥാന സർക്കാർ 25 കോടി രൂപ അനുവദിച്ചിരുന്നു. എന്നാൽ, ഇത് ഫലപ്രദമായി വിനിയോഗിക്കുന്നതിനുള്ള യാതൊരു നടപടികളും കൈക്കൊണ്ടിട്ടില്ല. ഇതോടെ റോഡി​െൻറ നിർമാണം തന്നെ അനിശ്ചിതത്വത്തിലാണ്. എം.സി. റോഡിന് സമാന്തരപാതയായി നവീകരിക്കുന്ന മൂവാറ്റുപുഴ-കൂത്താട്ടുകുളം റോഡിന് മൂന്നര കിലോമീറ്ററോളം ദൂരം കുറവാണ്.
Show Full Article
TAGS:LOCAL NEWS 
Next Story