Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകുടുംബസഹായ ഫണ്ട്...

കുടുംബസഹായ ഫണ്ട് കൈമാറും

text_fields
bookmark_border
മൂവാറ്റുപുഴ: മാനാറി കുന്നലപ്പറമ്പിൽ രവീന്ദ്രൻ നായർ കുടുംബസഹായ ഫണ്ട് ഞായറാഴ്ച കൈമാറും. അർബുദം ബാധിച്ച് മരിച്ച രവീന്ദ്ര‍​െൻറ കുടുംബത്തെ സഹായിക്കാൻ നാട്ടുകാർ രംഗത്തിറങ്ങുകയായിരുന്നു. രവീന്ദ്ര‍​െൻറ രണ്ട് പിഞ്ചുകുട്ടികളും ഭാര്യയും രോഗിയായ അമ്മയും അടങ്ങുന്ന നിർധന കുടുംബം വൻ സാമ്പത്തികബാധ്യതയിലായിരുന്നു. കൂലിപ്പണിക്കുപോലും പോകാൻ സാധിക്കാത്ത കുടുംബത്തെ സഹായിക്കാൻ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് പായിപ്ര കൃഷ്ണൻ ചെയർമാനും പഞ്ചായത്ത് മെംബർ പി.എസ്. ഗോപകുമാർ കൺവീനറുമായ കുടുംബ സഹായസമിതി രൂപവത്കരിച്ച് നടത്തിയ പ്രവർത്തനത്തിലൂടെ സമാഹരിച്ച തുകയാണ് കുടുംബത്തിന് നൽകുന്നത്. ഞായറാഴ്ച വൈകീട്ട് നാലിന് മാനാറി ഭാവന ലൈബ്രറി അങ്കണത്തിൽ ചേരുന്ന യോഗത്തിൽ എൽദോ എബ്രഹാം എം.എൽ.എ രവീന്ദ്ര‍​െൻറ കുടുംബത്തിന് ചെക്ക് കൈമാറും. പായിപ്ര കൃഷ്ണൻ അധ്യക്ഷത വഹിക്കും.
Show Full Article
TAGS:LOCAL NEWS 
Next Story