Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസ്വകാര്യ...

സ്വകാര്യ ഗോഡൗണിൽനിന്ന്​ 500 ചാക്ക് റേഷൻ സാധനങ്ങൾ പിടിച്ചെടുത്തു

text_fields
bookmark_border
ചേർത്തല: സ്വകാര്യ ഗോഡൗണിൽനിന്ന് 500 ചാക്ക് റേഷൻ സാധനങ്ങൾ സിവിൽ സപ്ലൈസ് അധികൃതർ പിടിച്ചെടുത്തു. ചേർത്തല മനോരമ കവലക്ക് സമീപം വള്ളോന്തയ്യിൽ ഹരോൾഡി​െൻറ ഗോഡൗണിലാണ് വെള്ളിയാഴ്ച വൈകീട്ട് ജില്ല സപ്ലൈ ഓഫിസറുടെ നേതൃത്വത്തിൽ റെയ്ഡ് നടത്തിയത്. സിവിൽ സപ്ലൈസ് കോർപറേഷ​െൻറ ചാക്കിൽ സൂക്ഷിച്ചിരുന്ന പച്ചരി, പുഴുക്കലരി, പുഞ്ചയരി എന്നിവയും ഗോതമ്പും ഉൾപ്പെടെ 500 ചാക്ക് ധാന്യങ്ങളാണ് കണ്ടെത്തിയത്. അരിമില്ലുകാർക്ക് കൈമാറി കരിഞ്ചന്തയിൽ ഉയർന്ന വിലയ്ക്ക് വിൽക്കാൻ റേഷൻ വ്യാപാരികളിൽനിന്ന് സംഭരിച്ചതാണിതെന്നാണ് വിവരം. റേഷൻകടകളിൽനിന്ന് രാത്രി സാധനങ്ങൾ കടത്തുന്നതായി ലഭിച്ച രഹസ്യവിവരത്തി​െൻറ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് കണ്ടെത്തിയത്. പിടിച്ചെടുത്ത സാധനങ്ങൾ സിവിൽ സപ്ലൈസ് ഗോഡൗണിലേക്ക് മാറ്റി. ജില്ല സപ്ലൈ ഓഫിസർ എൻ. ഹരിപ്രസാദ്, താലൂക്ക് സപ്ലൈ ഓഫിസർ എ.ജെ. മാത്യു, ഗോഡൗൺ മാനേജർ വി. സുരേഷ് എന്നിവരുടെ നേതൃത്വത്തിലാണ് റെയ്ഡ് നടത്തിയത്.
Show Full Article
TAGS:LOCAL NEWS 
Next Story