Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightലഹരിവിരുദ്ധ സെമിനാർ

ലഹരിവിരുദ്ധ സെമിനാർ

text_fields
bookmark_border
കോതമംഗലം: താലൂക്ക് ലീഗൽ സർവിസസ് കമ്മിറ്റി, തങ്കളം, ഭൂതത്താൻകെട്ട് വൈസ്മെൻസ് ക്ലബുകൾ, കീരംപാറ സ​െൻറ് സ്റ്റീഫൻസ് ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ് യൂനിറ്റ് എന്നിവയുടെ ആഭിമുഖ്യത്തിൽ നടന്ന ലഹരിവിരുദ്ധ ബോധവത്കരണ സെമിനാർ മജിസ്ട്രേറ്റ് സുബിത ചിറക്കൽ ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ എം.പി. മത്തായികുഞ്ഞ് അധ്യക്ഷത വഹിച്ചു. അഡ്വ.രാജേഷ് രാജൻ, സിജോ ജേക്കബ്, എ.ജെ. മേഴ്സി, ടി.ഐ. സുലൈമാൻ, കെ.കെ. സീമ തുടങ്ങിയവർ സംസാരിച്ചു. ബൈത്തുറഹ്മ താക്കോൽദാനം ഇന്ന് കോതമംഗലം: സി.എച്ച് സ​െൻറർ പല്ലാരിമംഗലം ഗ്ലോബൽ കമ്മിറ്റി മടിയൂരിൽ പൂർത്തീകരിച്ച ബൈത്തുറഹ്മ താക്കോൽദാനവും ഗ്ലോബൽ കമ്മിറ്റി ലോഞ്ചിങ് പൊതുസമ്മേളനവും ശനിയാഴ്ച വൈകീട്ട് നാലിന് അടിവാട് കെ.പി. മക്കാർ നഗറിൽ നടക്കും. പൊതുസമ്മേളനം മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ. മജീദ് ഉദ്ഘാടനം ചെയ്യും. ബൈത്തുറഹ്മ താക്കോൽദാനം മുഈൻ അലി ശിഹാബ് തങ്ങൾ നിർവഹിക്കും. ഗ്ലോബൽ കമ്മിറ്റി ലോഞ്ചിങ് മുൻ മന്ത്രി വി.കെ. ഇബ്രാഹീംകുഞ്ഞ് എം.എൽ.എയും വിദ്യാഭ്യാസ അവാർഡ് വിതരണോദ്ഘാടനം ടി.എ. അഹമ്മദ് കബീർ എം.എൽ.എയും നിർവഹിക്കും. സി.എച്ച് സ​െൻറർ പല്ലാരിമംഗലം ഗ്ലോബൽ കമ്മിറ്റി പ്രസിഡൻറ് മുഹമ്മദ് മുറിയോടി, വൈസ് പ്രസിഡൻറ് അലി ചുള്ളിയിൽ, ജനറൽ കൺവീനർ മീരാൻ മാനിക്കൽ, ജോയൻറ് സെക്രട്ടറി റഷീദ് പെരുമ്പൻചാലി, കെ.എം. മുഹമ്മദ് ഇക്ബാൽ എന്നിവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story