Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസാമ്പത്തിക...

സാമ്പത്തിക ക്രമക്കേട്‌: എസ്.എൻ.ഡി.പി കുട്ടനാട് താലൂക്ക് യൂനിയൻ പിരിച്ചുവിട്ടു

text_fields
bookmark_border
കുട്ടനാട്: സാമ്പത്തിക ക്രമക്കേടുകള്‍ നടത്തിയതായി കണ്ടെത്തിയതിനെ തുടര്‍ന്ന് എസ്.എന്‍.ഡി.പി കുട്ടനാട് താലൂക്ക് യൂനിയന്‍ പിരിച്ചുവിട്ടു. പകരം ചുമതല അഡ്മിനിസ്‌ട്രേറ്റര്‍ പി.എസ്.എന്‍. ബാബു കണിച്ചുകുളങ്ങരക്ക് കൈമാറി. സാമ്പത്തിക ക്രമക്കേടുകള്‍ നടത്തിയെന്ന അന്വേഷണ കമീഷ​െൻറ കണ്ടെത്തലിനെ തുടര്‍ന്നാണ് നടപടി. യൂനിയന്‍ പ്രസിഡൻറി​െൻറ സാമ്പത്തിക ക്രമക്കേടുകളും സംഘടനാവിരുദ്ധ പ്രവര്‍ത്തനങ്ങളും ചൂണ്ടിക്കാട്ടി കൗണ്‍സിൽ അംഗങ്ങളായ പി.കെ. സതീഷ്, എ.ജി. സുഭാഷ്, കെ. സദാനന്ദന്‍, ജി.എം. സാബു എന്നിവര്‍ പരാതി നല്‍കിയ പരാതിയെ തുടര്‍ന്നാണ് അന്വേഷണ കമീഷനെ നിയമിച്ചത്്. കമീഷൻ റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് പരാതിക്കാരായ നാല് അംഗങ്ങള്‍ കൗണ്‍സിലില്‍നിന്നും രാജിെവക്കുകയും താലൂക്ക് കൗണ്‍സിലിന് ക്വോറം നഷ്ടപ്പെടുകയുമായിരുന്നു. 13 അംഗ കൗണ്‍സിലിലേക്ക് പത്തുപേരെ മാത്രമാണ് തെരഞ്ഞെടുത്തിരുന്നത്. സെപ്റ്റംബര്‍ 26-ന് ചേര്‍ന്ന യോഗം കൗണ്‍സിൽ താലൂക്ക് കൗണ്‍സില്‍ പിരിച്ചുവിടാനും അഡ്മിനിസ്‌ട്രേറ്റര്‍ക്ക് ചുമതല കൈമാറുവാനും തീരുമാനിക്കുകയും വെള്ളിയാഴ്ച ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ശിപാര്‍ശ നല്‍കുകയുമായിരുന്നു. അഡ്മിനിസ്‌ട്രേറ്ററുടെ ചുമതലയില്‍ ശാഖായോഗങ്ങളില്‍ തെരഞ്ഞെടുപ്പ് നടത്തി നിയമാനുസരണം വാര്‍ഷിക പൊതുയോഗവും യൂനിയന്‍ തെരഞ്ഞെടുപ്പും നടത്താനുമാണ് ഉത്തരവില്‍ നിര്‍ദേശിച്ചിരിക്കുന്നത്.
Show Full Article
TAGS:LOCAL NEWS 
Next Story