Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകിഷോർ കുമാർ അനുസ്മരണം

കിഷോർ കുമാർ അനുസ്മരണം

text_fields
bookmark_border
പള്ളുരുത്തി: ഗായകൻ കിഷോർ കുമാർ അനുസ്മരണത്തി​െൻറ ഭാഗമായി കൊച്ചിൻ മ്യൂസിക് ലവേഴ്സി​െൻറ ആഭിമുഖ്യത്തിൽ ഹമേ തുംസേ പ്യാർ കിത് നാ എന്ന പേരിൽ ഗാനസന്ധ്യ സംഘടിപ്പിച്ചു. കൊച്ചിയിലെ യുവഗായകർ ഗാനങ്ങൾ ആലപിച്ചു. അഭിലാഷ് മഠത്തിൽ, അപർണശ്രീ, അഫ്സൽ ഹുസൈൻ, ഹനീഫ് എന്നിവരാണ് ഗാനങ്ങൾ ആലപിച്ചത്. ഫോർട്ട്കൊച്ചി ടെർമിനലിൽ ബസുകള്‍ക്ക് പാര്‍ക്ക് ചെയ്യാന്‍ ഇടമില്ല മട്ടാഞ്ചേരി: ദിനവും വിദേശികളടക്കം ആയിരക്കണക്കിന് സഞ്ചാരികൾ എത്തുന്ന പൈതൃക ടൂറിസം മേഖലയായ ഫോർട്ട്കൊച്ചിയിലെ ടെർമിനലിൽ ബസുകള്‍ക്ക് പാര്‍ക്ക് ചെയ്യാന്‍ ഇടമില്ല. നിലവിലെ പരിമിതമായ സ്ഥലത്ത് മറ്റ് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനാൽ സ്വകാര്യ ബസുകളില്‍ ഭൂരിഭാഗവും റോഡരികിലാണ് പാർക്ക് ചെയ്യുന്നത്. ടൂറിസം കേന്ദ്രമായ ഫോര്‍ട്ട്കൊച്ചിയില്‍ ആധുനിക സൗകര്യങ്ങളോട് കൂടിയ ബസ് ടെര്‍മിനല്‍ നിര്‍മിക്കുന്നതിനായി 1989 ല്‍ ടി.എം. മുഹമ്മദ് മേയറായിരിക്കുമ്പോഴാണ് സ്ഥലം ഏറ്റെടുക്കുന്നത്. 90 സ​െൻറ് സ്ഥലമാണ് ഏറ്റെടുത്തത്. സ്ഥലം ഏറ്റെടുത്തെങ്കിലും ഏറെ പ്രക്ഷോഭങ്ങള്‍ക്കൊടുവിലാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. ഏറ്റെടുത്ത സ്ഥലത്തില്‍ കുറേയേറെ ഇതിനകം നഷ്ടപ്പെട്ടു. ഇവിടെ അശാസ്ത്രീയമായ രീതിയില്‍ ടൂറിസം വകുപ്പി‍​െൻറ ഫണ്ട് ഉപയോഗിച്ച് കെട്ടിടം നിര്‍മിച്ചതോടെ ടെര്‍മിനല്‍ എന്ന സ്വപ്ന സാക്ഷാത്കാരത്തിന് ശനിദശ ബാധിച്ചു. ഒരു വിധത്തിൽ കെട്ടിടം ഉയർന്നെങ്കിലും ബസ് ജീവനക്കാര്‍ക്കും യാത്രക്കാര്‍ക്കും അത്യാവശ്യമായ ശുചിമുറി പോലും നിര്‍മിക്കാതെ ഉദ്ഘാടനം നിര്‍വഹിച്ചു. ബസ് തൊഴിലാളികളുടെ ശക്തമായ സമരത്തിനൊടുവിലാണ് സ്റ്റാൻഡ് കോണ്‍ക്രീറ്റ് ചെയ്തത്. യാത്രക്കാര്‍ക്ക് നില്‍ക്കാനായി സ്ഥാപിച്ച വെയിറ്റിങ് ഷെഡ് ഇപ്പോള്‍ ഇരുചക്ര വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനാണ് ഉപയോഗിക്കുന്നത്. ബസ് സ്റ്റാൻഡിൽ കയറുന്നതിനാവശ്യമായ സജ്ജീകരണങ്ങളില്ലാത്തതിനാല്‍ യാത്രക്കാര്‍ ഇങ്ങോട്ട് വരാറില്ല. ബസുകള്‍ക്ക് പാര്‍ക്ക് ചെയ്യുന്നതിന് സ്ഥല പരിമിതിയുള്ളിടത്ത് മറ്റ് വാഹനങ്ങള്‍ കൂടി പാര്‍ക്ക് ചെയ്യുന്നത് ഏറെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്‌. പുറത്ത് പാര്‍ക്ക് ചെയ്യുന്ന സ്വകാര്യ ബസുകള്‍ക്കെതിരെ പൊലീസ് നടപടിയെടുക്കുമ്പോള്‍ അനധികൃതമായി സ്റ്റാൻഡില്‍ പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങള്‍ക്കെതിരെ നടപടിയെടുക്കാത്തത് പ്രതിഷേധത്തിനിടയാക്കുന്നുണ്ട്. ടൂറിസം വകുപ്പി‍​െൻറ ൈകയില്‍നിന്ന് കരാറെടുത്തവര്‍ കെട്ടിടത്തിൽ ഡോര്‍മെറ്ററിയടക്കം നടത്തുമ്പോൾ ബസ് തൊഴിലാളികള്‍ക്ക് വിശ്രമിക്കാന്‍ പോലും സൗകര്യമില്ലാത്ത അവസ്ഥയാണ്. നിലവിലുള്ള സ്ഥലത്ത് ആധുനിക രീതിയില്‍ ബസ് ടെര്‍മിനല്‍ ഒരുക്കാന്‍ നഗരസഭ തയാറാകണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.
Show Full Article
TAGS:LOCAL NEWS 
Next Story