Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightയൂണിഫോം വിതരണം

യൂണിഫോം വിതരണം

text_fields
bookmark_border
മട്ടാഞ്ചേരി: ഫോർട്ട്കൊച്ചി എേഡ്വർഡ് മെമ്മോറിയൽ ഹൈസ്കൂളിലെ വിദ്യാർഥികൾക്ക് ഫോർബ്സ് ചാരിറ്റബിൾ ട്രസ്റ്റി​െൻറ ആഭിമുഖ്യത്തിൽ സൗജന്യ യൂനിഫോം വിതരണവും പരീക്ഷകളിലും പാഠ്യേതര വിഷയങ്ങളിലും ഉന്നതവിജയം കൈവരിച്ച വിദ്യാർഥികൾക്ക് കാഷ് അവാർഡ് വിതരണവും നടത്തി. കൗൺസിലർ ഷീബാലാൽ ചടങ്ങ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് വി.എ. എലിസബത്ത് അധ്യക്ഷത വഹിച്ചു. എ.എൻ.എസ് പൊതുവാൾ യൂനിഫോം വിതരണം നടത്തി. മോഹൻതോമസ്, പൗലോസ് ജോസഫ്, പ്രിൻസിപ്പൽ എം.ജി. റോസ, പ്രധാനാധ്യാപിക ഇ.കെ. ബേബി ഷീല, എൽ.പി വിഭാഗം പ്രധാനാധ്യാപകൻ ദേവരാജൻ എന്നിവർ സംസാരിച്ചു. ബോധവത്കരണ ക്ലാസ് നടത്തി മട്ടാഞ്ചേരി: കൊച്ചിൻ കോളജ് സസ്യശാസ്ത്ര വിഭാഗത്തി​െൻറ ആഭിമുഖ്യത്തിൽ 'ജൈവ പച്ചക്കറി കൃഷിയും കമ്പോസ്റ്റ് നിർമാണവും' വിഷയം ആസ്പദമാക്കി ബോധവത്കരണ ക്ലാസ് നടത്തി. കൂവപ്പാടം വനിതഹാളിൽ നടന്ന ക്ലാസ് കൗൺസിലർ ശ്യാമള ശ്രീധര പ്രഭു ഉദ്ഘാടനം ചെയ്തു. പ്രി‌ൻസിപ്പൽ ഡോ. കെ.ആർ. ജയ അധ്യക്ഷത വഹിച്ചു. ബോട്ടണി വിഭാഗം അസി. പ്രഫ. ഡോ. സുപ്രഭ ജി. നായർ, വീണ വിഘ്നേശ്വർ എന്നിവർ ക്ലാസുകൾ നയിച്ചു. സൗജന്യ പച്ചക്കറിത്തൈകളും വിതരണം ചെയ്തു. വൈദ്യുതി മുടങ്ങും വൈറ്റില സെക്ഷൻ പരിധിയിൽ എസ്.എ റോഡ്, മാപ്പിളശ്ശേരി റോ ഡ,് ഷൈൻ റോഡ്, മേജർ റോഡ്, പാരഡൈസ് റോഡ്, ജനത എന്നിവിടങ്ങളിൽ മെേട്രാ ജോലികളുമായി ബന്ധപ്പെട്ട് രാത്രി ഒന്നുമുതൽ രാവിലെ അഞ്ച് വരെ വൈദ്യുതി മുടങ്ങും. തോപ്പുംപടി സെക്ഷൻ പരിധിയിൽ മാത്തൂട്ടിപ്പറമ്പ്, ജൂബിലി ജങ്ഷൻ, സ​െൻറ് ആൻസ് കോളജ് എന്നിവിടങ്ങളിൽ രാവിലെ ഒമ്പതുമുതൽ വൈകീട്ട് അഞ്ചുവരെ വൈദ്യുതി മുടങ്ങും. തൃപ്പൂണിത്തുറ സെക്ഷൻ പരിധിയിൽ തൃപ്പൂണിത്തുറ അമ്പിളിനഗർ പ്രദേശങ്ങളിൽ രാവിലെ ഒമ്പതുമുതൽ വൈകീട്ട് അഞ്ചുവരെ വൈദ്യുതി മുടങ്ങും. തൃക്കാക്കര സെക്ഷൻ പരിധിയിൽ ഈച്ചമുക്ക,് തൈക്കാവ്, പൂർണം കമ്പ്യൂട്ടർ, കേന്ദ്രീയഭവൻ, ചിറ്റേത്തുകര, കിണർ, മാപ്രാണം, രാജഗിരിസ്കൂൾ, രാജഗിരിവാലി, മേത്തർ, ജുവൽ, അൻസീറ ഫ്ലാറ്റ് എന്നിവിടങ്ങളിൽ രാവിലെ 9.30 മുതൽ വൈകീട്ട് 5.30 വരെയും നിലംപതിഞ്ഞിമുകൾ, നിലംപതിഞ്ഞി കോളനി, പാറക്കമുഗൾ, കുഴിക്കാട്ടുമൂല, സൈനിക ആശ്രമം, ലിങ്ക്്വാലി, ഡി.ഡി.എൽ, ലോയൽ സിഗ്നേച്ചർ ഫ്ലാറ്റ്, പരിസരപ്രദേശങ്ങളിൽ രാവിലെ 9.30 മുതൽ രണ്ടുവരെയും വൈദ്യുതി മുടങ്ങും. തേവക്കൽ സെക്ഷൻ പരിധിയിൽ ചാക്കോളാസ്, സി.പി നഗർ, പീച്ചിങ്ങാപ്പറമ്പ്, കോളനി എന്നിവിടങ്ങളിൽ രാവിലെ ഒമ്പതുമുതൽ വൈകീട്ട് അഞ്ചുവരെ വൈദ്യുതി മുടങ്ങും.
Show Full Article
TAGS:LOCAL NEWS 
Next Story