Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഫേസ്​ബുക്ക്​...

ഫേസ്​ബുക്ക്​ പോസ്​റ്റുകൾ തെളിവായി; ബാലവിവാഹം ​കുടുംബ കോടതി അസാധുവാക്കി

text_fields
bookmark_border
ജയ്പുർ: രാജസ്ഥാനിലെ ഗ്രാമത്തിൽ നടന്ന ബാലവിവാഹം കുടുംബ കോടതി അസാധുവാക്കി. സന്നദ്ധസംഘടനയുടെ സഹായത്തോടെ പെൺകുട്ടി നൽകിയ പരാതിയിലാണ് നടപടി. പെൺകുട്ടിക്ക് 12 വയസ്സുള്ള സമയത്ത് 2010ലായിരുന്നു വിവാഹം. ബാർമർ ജില്ലയിലെ സുശീല എന്ന പെൺകുട്ടിയെയാണ് ബിലാസ്പുർ ഗ്രാമത്തിലെ നരേഷ് എന്ന 33കാരൻ വിവാഹം ചെയ്തത്. വിവാഹമല്ലെന്നും വിവാഹനിശ്ചയമാണെന്നും വരൻ വാദിച്ചെങ്കിലും ഫേസ്ബുക്ക് പോസ്റ്റുകൾ പരിശോധിച്ച കോടതി വിവാഹം റദ്ദാക്കുകയായിരുന്നു. കഴിഞ്ഞ വർഷം ഏപ്രിലിൽ ഭർതൃവീട്ടിൽനിന്ന് ഒാടിപ്പോയ പെൺകുട്ടിയെ രാത്രി വൈകി ദേശീയപാതയിൽ കണ്ടെത്തിയ സാരഥി ട്രസ്റ്റ് എന്ന സന്നദ്ധ സംഘടനയുടെ മാനേജിങ് ട്രസ്റ്റി കീർത്തി ഭാരതിയാണ് സുശീലയെ ശിശുക്ഷേമ സമിതിയുടെ മുമ്പാകെ ഹാജരാക്കിയത്. തുടർന്ന് സർക്കാർ വിമൻസ് ഹോമിൽ താമസിച്ച പെൺകുട്ടി കീർത്തി ഭാരതിയുടെ സഹായത്തോടെയാണ് ജോധ്പുരിലെ കുടുംബ കോടതിയിൽ വിവാഹം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹരജി നൽകിയത്. നിലവിൽ ഇന്ത്യയിലെ നിയമപ്രകാരം പെൺകുട്ടികളുടെ വിവാഹപ്രായം 18ഉം ആൺകുട്ടികളുടേത് 21ഉം ആണ്. കോടതിയിൽ കുറ്റം നിഷേധിച്ചതിെനത്തുടർന്ന് നരേഷി​െൻറ രണ്ടു ഫേസ്ബുക്ക് അക്കൗണ്ടുകൾ പരിശോധിച്ച കോടതി വിവാഹത്തി​െൻറ വിഡിയോ ദൃശ്യങ്ങളും ഫോേട്ടാകളും വിവാഹവുമായി ബന്ധപ്പെട്ട് സുഹൃത്തുക്കൾ േഫസ്ബുക്കിൽ പോസ്റ്റ് ചെയ്ത ആശംസകളും മറ്റും പരിശോധിച്ച ശേഷമാണ് വിവാഹം റദ്ദാക്കിയത്.
Show Full Article
TAGS:LOCAL NEWS 
Next Story