Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightതൃക്കാക്കരയിലെ...

തൃക്കാക്കരയിലെ മാലിന്യം ബ്രഹ്മപുരം പ്ലാൻറില്‍ തള്ളാന്‍ കൊച്ചി കോര്‍പറേഷന്‍ നിരക്ക് കൂട്ടി

text_fields
bookmark_border
കാക്കനാട്: തൃക്കാക്കര നഗരസഭ പ്രദേശത്തെ മാലിന്യം ബ്രഹ്മപുരം പ്ലാൻറില്‍ തള്ളുന്നതിന് കൊച്ചി കോര്‍പറേഷന്‍ നിരക്ക് കൂട്ടി. ടണ്ണിന് 900 രൂപയാക്കിയാണ് നിരക്ക് കൂട്ടിയത്. ഒരു വിധ സംസ്‌കരണവും നടക്കാതെ ജൈവ, അജൈവ മാലിന്യം മലപോലെ ബ്രഹ്മപുരം പ്ലാൻറില്‍ കുന്നുകൂടി കിടക്കുമ്പോഴാണ് നിരക്ക് കൂട്ടി കോര്‍പറേഷന്‍ തൃക്കാക്കര നഗരസഭയുമായി കരാറില്‍ ഒപ്പുവെച്ചത്. ബ്രഹ്മപുരം മാലിന്യ പ്ലാൻറില്‍ ഭക്ഷണാവശിഷ്്ടങ്ങള്‍ എത്തിക്കുന്നതിന് ടണ്ണിന് 800 രൂപ നിരക്കില്‍ കോര്‍പറേഷനുമായി ഉണ്ടാക്കിയ കരാര്‍ കാലാവധി ഈ വര്‍ഷം ഫെബ്രുവരി 26ന് അവസാനിച്ചിരുന്നു. സമീപ മുനിസിപ്പാലിറ്റി, പഞ്ചായത്തുകളില്‍നിന്ന് ബ്രഹ്മപുരത്തെത്തിക്കുന്ന മാലിന്യം ഒരു വിധ സംസ്‌കരണവും നടത്താതെ തള്ളുന്നതിനെതിരെ സമീപ വാസികളുടെ പ്രതിഷേധം നിലനില്‍ക്കെയാണ് കോര്‍പറേഷന്‍ കരാര്‍ പുതുക്കി നിശ്ചയിക്കുന്നത്. കൊച്ചി കോര്‍പറേഷനുപുറമേ, ആലുവ, അങ്കമാലി, കളമശ്ശേരി, തൃക്കാക്കര, ഏലൂര്‍ തുടങ്ങിയ സമീപ നഗരസഭകളിലെയും ചേരാനെല്ലൂര്‍ പഞ്ചായത്തിലെയും മാലിന്യങ്ങളാണ് ബ്രഹ്മപുരത്തേക്കെത്തുന്നത്. മാലിന്യക്കൂനയില്‍നിന്ന് കടമ്പ്രയാറിലേക്ക് അരിച്ചിറങ്ങുന്ന പതിനായിരക്കണക്കിന് ലിറ്റര്‍ മലിനജലവും ചവര്‍ മാലിന്യക്കൂന പുറത്തുവിടുന്ന മീഥൈല്‍ ഗ്യാസും പ്ലാസ്റ്റിക് മാലിന്യം വിഘടിച്ചുണ്ടാകുന്ന അപകടകരമായ കണങ്ങളും സ്ഥിതി ഗുരുതരമാക്കുന്നത് വകവെക്കാതെയാണ് കോര്‍പറേഷന്‍ മാലിന്യം തള്ളാന്‍ സമീപ മുനിസിപ്പാലിറ്റി, പഞ്ചായത്തുകളുമായി കരാര്‍ പുതുക്കുന്നത്. തൃക്കാക്കരയില്‍നിന്ന് മാത്രം ദിവസവും ശരാശരി എട്ട് മുതല്‍ 10 ടണ്‍ വരെ ഭക്ഷണാവശിഷ്ടങ്ങളാണ് നഗരസഭ ശേഖരിച്ച് ബ്രഹ്മപുരത്ത് എത്തിക്കുന്നത്. നഗരസഭയുടെ പ്ലാസ്റ്റിക് ഷ്രെഡിങ് കെട്ടിടത്തിന് അകത്തും പുറത്തുമായി മലപോലെ കെട്ടിക്കിടക്കുന്ന പ്ലാസ്റ്റിക് മാലിന്യം നീക്കാന്‍ നടപ്പ് സാമ്പത്തിക വര്‍ഷം ലക്ഷങ്ങള്‍ വേണ്ടിവരും. ചീത്ത പ്ലാസ്റ്റിക് ഉള്‍പ്പെടെ വീടുകളില്‍നിന്നും വാണിജ്യ സ്ഥാപനങ്ങളില്‍നിന്നും പുറന്തള്ളുന്ന അവശിഷ്്ടങ്ങള്‍ പുറത്തേക്ക് കൊണ്ടുപോകാന്‍ കിലോക്ക് 5.75 രൂപക്കാണ് നഗരസഭ ടെന്‍ഡര്‍ നല്‍കിയിരിക്കുന്നത്. അതേസമയം, നല്ല പ്ലാസ്റ്റിക് തരംതിരിച്ച് കൊണ്ടുപോകാന്‍ ഇതേ കാരാറുകാരന്‍ നഗരസഭക്ക് ഏഴ് രൂപ നല്‍കണം. ട്രെയിനുകൾ ഒരു മണിക്കൂർ വൈകിയോടുന്നു കളമശ്ശേരി : റെയിൽവേ സ്റ്റേഷന് സമീപം സിഗ്നൽ സംവിധാനത്തിലുള്ള തകരാറുമൂലം ട്രെയിനുകൾ ഒരു മണിക്കൂർ വൈകിയോടുന്നു. എറണാകുളത്തിനും ആലുവക്കുമിടയിൽ കളമശ്ശേരി സ്റ്റേഷന് സമീപം പാലത്തിൽ സിഗ്നൽ ലൈനിലുണ്ടായ തകരാറാണ് ട്രെയിൻ ഗതാഗതത്തിന് തടസ്സം നേരിടാൻ കാരണം. വെള്ളിയാഴ്ച വൈകീട്ട് ആറുമുതലാണ് തകരാർ ഉണ്ടായത്. ഇതേത്തുടർന്ന് ആലുവ ഭാഗത്തേക്കുള്ള ട്രെയിനുകൾ ഒരു മണിക്കൂറിലേറെ വിവിധ ഇടങ്ങളിലായി പിടിച്ചിട്ടാണ് നീങ്ങുന്നത്. സിഗ്നൽ ഇല്ലാത്തതിനാൽ സ്റ്റേഷൻ മാസ്റ്റർ നൽകുന്ന വിശദീകരണക്കുറിപ്പി​െൻറ അടിസ്ഥാനത്തിലാണ് കളമശ്ശേരി സ്റ്റേഷനിൽനിന്ന് ട്രെയിനുകൾ നീങ്ങുന്നത്. കൊച്ചുവേളി-യശ്വന്ത്പൂർ എക്സ്പ്രസ്, ആലപ്പി-ചെന്നൈ, ഷൊർണൂർ പാസഞ്ചർ, ഐലൻഡ് എക്സ്പ്രസ് എന്നിവ വൈകിയോടുന്നതായി റെയിൽവേ അധികൃതർ പറഞ്ഞു. സാങ്കേതിക വിദഗ്ധരെ എത്തിച്ച് തകരാർ പരിഹരിക്കാനുള്ള ശ്രമത്തിലാണ് അധികൃതർ.
Show Full Article
TAGS:LOCAL NEWS 
Next Story