Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightബസ്​ യാത്രക്കിടെ...

ബസ്​ യാത്രക്കിടെ എ.ടി.എം കാർഡ്​ മോഷ്​ടിച്ച് പണം കവർന്ന സ്​ത്രീ പിടിയിൽ

text_fields
bookmark_border
പെരുമ്പാവൂർ: ബസ് യാത്രക്കിടെ യുവതിയുടെ എ.ടി.എം കാർഡ് മോഷ്ടിച്ച് 50,000 രൂപ അക്കൗണ്ടിൽനിന്ന് തട്ടിയെടുത്ത സംഭവത്തിലെ സ്ത്രീയെ പൊലീസ് പിടികൂടി. ഇരിങ്ങോൾ ഇലവുംകുടി ചന്ദ്ര​െൻറ ഭാര്യ മുഷയുടെ എ.ടി.എം കാർഡ് മോഷ്ടിച്ച് പണം കവർന്ന തമിഴ്നാട് മധുര വാടിപ്പെട്ടി പാണ്ടിനഗർ മാരിയപ്പ​െൻറ ഭാര്യ നന്ദിനിയാണ് (48) പിടിയിലായത്. വ്യാഴാഴ്ച ഉച്ചയോടെ പെരുമ്പാവൂർ ടൗൺ ജുമാ മസ്ജിദിന് സമീപത്തെ കടയിൽ കണ്ണട വാങ്ങാൻ എത്തിയ സ്ത്രീയെ കണ്ട് സംശയം തോന്നിയ മാധ്യമപ്രവർത്തകൻ ജബ്ബാർ വാത്തേലി പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. കടയിൽനിന്ന് ഇറങ്ങിയ സ്ത്രീയെ ജബ്ബാർ പിന്തുടർന്നു. കുറുപ്പംപടി ബസ് സ്റ്റാൻഡിൽനിന്ന് പൊലീസ് പിടികൂടി. പെരുമ്പാവൂരിലേക്കുള്ള ബസ് യാത്രക്കിടെയാണ് മഞ്ജുഷയുടെ രണ്ട് എ.ടി.എം കാർഡുകൾ ബാഗിൽനിന്ന് മോഷ്ടിച്ചത്. കാർഡിന് പിറകിൽ എഴുതിയിരുന്ന പിൻ നമ്പർ ഉപയോഗപ്പെടുത്തി സെപ്റ്റംബർ 29നാണ് പണം കവർന്നത്. കാർഡ് നഷ്ടമായ വിവരം ടൗണിലെത്തിയപ്പോഴാണ് മുഷ അറിഞ്ഞത്. വിദേശത്തുള്ള ഭർത്താവി​െൻറ പേരിലായിരുന്നു അക്കൗണ്ട്. ഒരുമണിക്കൂറിനകം ബാങ്കിലെത്തി അക്കൗണ്ട് മരവിപ്പിക്കാൻ ശ്രമം നടത്തിയെങ്കിലും ഇതിനകം പണം പിൻവലിച്ചിരുന്നു. കാലടിയിലെ ഫെഡറൽ ബാങ്ക്, സൗത്ത് ഇന്ത്യൻ ബാങ്ക് എ.ടി.എമ്മുകളിൽനിന്നാണ് പണം പിൻവലിച്ചത്. കാലടിയിലെ എ.ടി.എമ്മിൽനിന്ന് പണം പിൻവലിക്കുന്ന സി.സി. ടി.വി ദൃശ്യങ്ങളാണ് സ്ത്രീയെ പിടികൂടാൻ സഹായിച്ചത്. ഇവിടത്തെ കടയിൽനിന്ന് സാധനങ്ങൾ വാങ്ങിയശേഷം പണം തികയില്ലെന്ന് അറിയിച്ച് ഉടമയെ എ.ടി.എം കൗണ്ടറിൽ കൊണ്ടുപോയി അയാളുടെ സഹായത്തോടെയാണ് പണം പിൻവലിച്ചത്. ഇതി​െൻറ ദൃശ്യങ്ങൾ നവമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. എസ്.ഐ പി.എ. ഫൈസൽ, എ.എസ്.ഐ എൽദോസ്, ജയകുമാരൻ നായർ, പി.കെ. എൽദോസ്, വനിത സിവിൽ പൊലീസ് ഓഫിസർ അമ്മിണി എന്നിവർ ചേർന്നാണ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Show Full Article
TAGS:LOCAL NEWS 
Next Story