മാലിന്യത്തിനടുത്ത്​ പ്രവർത്തിച്ച െഎസ്​ക്രീം യൂനിറ്റ്​ നഗരസഭ അധികൃതർ പൂട്ടി

05:45 AM
13/10/2017
കായംകുളം: കക്കൂസ് മാലിന്യം ഒഴുകുന്ന സ്ഥലത്ത് ഗുജറാത്തികൾ നടത്തിയ െഎസ്ക്രീം യൂനിറ്റ് നഗരസഭ അധികൃതർ പൂട്ടിച്ചു. ചിറക്കടവം ചെറുപുഷ്പത്ത് തങ്കമ്മയുടെ വീട്ടിലാണ് ഫിറോസാബാദ് സ്വദേശി പർവേഷ് കുമാറി​െൻറ നേതൃത്വത്തിെല അഞ്ചംഗ സംഘം െഎസ്ക്രീം യൂനിറ്റ് നടത്തിയിരുന്നത്. മത്സ്യം കേടാകാതിരിക്കുന്നതിന് ഉപയോഗിക്കുന്ന അമോണിയ കലർന്ന െഎസ് കട്ടകൾ, രാസവസ്തുക്കൾ, വെള്ളത്തിൽ കലക്കിയാൽ പാൽപോലെ തോന്നിക്കുന്ന ദ്രാവകം, കച്ചവടത്തിന് ഉപയോഗിക്കുന്ന അഞ്ച് സൈക്കിളുകൾ എന്നിവ പിടികൂടി. കക്കൂസ് ടാങ്കി​െൻറ മുകൾ ഭാഗത്താണ് െഎസ്ക്രീം നിർമിച്ചിരുന്നത്. ഇതിനുപയോഗിക്കുന്ന ചേരുവകൾ പലതും മാലിന്യം നിറഞ്ഞ തറയിലാണ് സൂക്ഷിച്ചിരുന്നത്. ഇവിടെ നിർമിക്കുന്ന െഎസ്ക്രീമുകൾ നഗരത്തിലെ സ്കൂളുകൾ കേന്ദ്രീകരിച്ചാണ് വിറ്റിരുന്നത്. വൃത്തിഹീന അന്തരീക്ഷത്തിൽ െഎസ്ക്രീം നിർമിക്കുന്നത് ശ്രദ്ധയിൽപെട്ട നാട്ടുകാരാണ് വിവരം നഗരസഭയെ അറിയിച്ചത്. തുടർന്ന് കൗൺസിലർ ഭാമിനി സൗരഭൻ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ െഎ. അനീസ് എന്നിവർ പരിശോധന നടത്തിയാണ് പൂട്ടിയത്. യൂനിറ്റ് സമ്മേളനം കായംകുളം: എസ്.വൈ.എസ് മുഹ്യിദ്ദീൻ പള്ളി യൂനിറ്റ് സമ്മേളനം സംസ്ഥാന വൈസ് പ്രസിഡൻറ് ഡോ. മുഹമ്മദ്കുഞ്ഞ് സഖാഫി ഉദ്ഘാടനം ചെയ്തു. ഡോ. പി.എ. മുഹമ്മദ് ഫാറൂഖ് നഇൗമി, യു.എം. ഹനീഫ മുസ്ലിയാർ, എ. താഹ മുസ്ലിയാർ, എ.ജെ. ഷാജഹാൻ എന്നിവർ സംസാരിച്ചു.
COMMENTS