Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഅധ്യാപകനെ പൊലീസുകാരൻ...

അധ്യാപകനെ പൊലീസുകാരൻ മർദി​െച്ചന്ന്​ പരാതി

text_fields
bookmark_border
കറ്റാനം: കാറുകൾ ഉരസിയതിനെ ചൊല്ലിയുള്ള തർക്കത്തെത്തുടർന്ന് മകനുമായി സ്കൂളിലേക്ക് പോയ . ഇലിപ്പക്കുളം കെ.കെ.എം ഗവ. വി.എച്ച്.എസ്.എസ് അധ്യാപകൻ ആനയടി സ്വദേശി സതീഷ്കുമാറിനാണ് (38) മർദനമേറ്റത്. വ്യാഴാഴ്ച രാവിലെ ഒമ്പേതാടെ കെ.പി റോഡിൽ കറ്റാനം വെട്ടികോടിന് സമീപമായിരുന്നു സംഭവം. അടൂർ കെ.എ.പി ക്യാമ്പിലെ പൊലീസുകാരനാണ് മർദിച്ചതെന്ന് അധ്യാപകൻ മൊഴി നൽകി. പണി നടക്കുന്ന റോഡിലൂടെ പോകുന്നതിനിടെ ഇരുവരുടെയും കാറുകൾ ഉരസിയതാണ് തർക്കത്തിന് കാരണം. നാലര വയസ്സുകാരൻ മകൻ അംബരീഷും സതീഷിനൊപ്പമുണ്ടായിരുന്നു. ഇദ്ദേഹത്തെ കായംകുളം ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതേസമയം, പൊലീസുകാര​െൻറ മാതാവും ഭാര്യയും കറ്റാനത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.
Show Full Article
TAGS:LOCAL NEWS 
Next Story