Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസേവനത്തിന് പുതിയ...

സേവനത്തിന് പുതിയ മുഖംനൽകി വിദ്യാർഥികളുടെ 'പുനർജനി'

text_fields
bookmark_border
ആലപ്പുഴ: സേവനത്തിന് പുതിയ മുഖം നൽകി വിദ്യാർഥികളുടെ പുനർജനി പദ്ധതി. ആലപ്പുഴ ജനറൽ ആശുപത്രി, ജില്ല ഹോമിയോ ആശുപത്രി, ജില്ല ആയുർവേദ ആശുപത്രി, വനിത-ശിശു ആശുപത്രി എന്നിവിടങ്ങളിലാണ് പുനർജനി പദ്ധതി നടക്കുന്നത്. സാങ്കേതിക വിദ്യാഭ്യാസ വകുപ്പി​െൻറ കീഴിെല എൻ.എസ്.എസ് ടെക്നിക്കൽ സെൽ സേവന പ്രവർത്തനങ്ങളിൽ കേടായ വാഹനങ്ങൾ, ബയോഗ്യാസ് പ്ലാൻറ്, ബയോമെഡിക്കൽ ഉപകരണങ്ങൾ, കട്ടിലുകൾ, ഗ്രില്ലുകളുടെ അറ്റകുറ്റപ്പണി എന്നിവയാണ് ചെയ്ത് വരുന്നത്. പുനർജനിയുടെ പ്രവർത്തനം വിലയിരുത്താൻ വ്യാഴാഴ്ച എ.എം. ആരിഫ് എം.എൽ.എ ക്യാമ്പുകൾ സന്ദർശിച്ചു. എൻ.എസ്.എസ് സംസ്ഥാന കോഓഡിനേറ്റർ അബ്ദുൽ ജബ്ബാർ അഹമ്മദ്, ക്യാമ്പ് ഡയറക്ടർ ജസ്റ്റിൻ ജോസഫ്, ടെക്നിക്കൽ ഓഫിസർ പ്രസൂൺ മംഗലത്ത്, ക്യാമ്പ് കൺവീനർ നസീം ഹാഷ്മി, ആക്ടിവിറ്റി റിലേഷൻ മാനേജർ ടി.കെ. അർഷാദ്, മുഹമ്മദ് ഇക്ബാൽ എന്നിവരാണ് ക്യാമ്പിന് നേതൃത്വം നൽകുന്നത്. കനോയിങ് ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്: ആലപ്പുഴയില്‍നിന്ന് മൂന്നുപേര്‍ കുട്ടനാട്: ഏഷ്യന്‍ കനോയിങ് ആന്‍ഡ് കയാക്കിങ് ചാമ്പ്യന്‍ഷിപ്പിലേക്കുള്ള ഇന്ത്യന്‍ ടീമിലേക്ക് ആലപ്പുഴ സായിയുടെ രണ്ട് താരങ്ങളും പരിശീലകനും തെരഞ്ഞെടുക്കപ്പെട്ടു. ആലപ്പുഴ സ്വദേശികളായ എ.എസ്. അനുപമ, അലീന സുനില്‍, സായി പരിശിലകന്‍ സിജികുമാര്‍ എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ടത്. ചൈനയിലെ ഷാന്‍ഹായില്‍ ഞായറാഴ്ച മുതല്‍ 18 വരെയാണ് 17-ാമത് ചാമ്പ്യന്‍ഷിപ്. ചേന്നംങ്കരി അഞ്ജലി ഭവനത്തില്‍ സി.ബി. ഷിബിമോ​െൻറയും യമുനയുടെയും മകളും ആര്യാട് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്ലസ് ടു വിദ്യാര്‍ഥിനിയുമാണ് അനുപമ. അലീന സുനില്‍ ആലപ്പുഴ കുപ്പപ്പുറം വെളുത്തേരിയില്‍ വീട്ടില്‍ വി.വി. സുനിലി​െൻറയും സബിതയുടെയും മകളും എസ്.ഡി.വി ഹൈസ്‌കൂള്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനിയുമാണ്. സിജികുമാര്‍ ആലപ്പുഴ സായിയുടെ പരിശീലകനും ജി.വി. രാജ അവാര്‍ഡ് ജേതാവും ഏഷ്യന്‍ ഗെയിംസ് വെങ്കല മെഡല്‍ ജേതാവുമാണ്. വജ്ര ജൂബിലി സമാപനം ആലപ്പുഴ: കേരള മെഡിക്കല്‍ ആൻഡ് സെയില്‍സ് റെപ്രസേൻററ്റിവ് അസോസിയേഷൻ വജ്ര ജൂബിലി ആഘോഷ സമാപന സമ്മേളനം ശനി, ഞായർ ദിവസങ്ങളിൽ ആലപ്പുഴയില്‍ നടക്കും. ശനിയാഴ്ച രാവിലെ 10ന് സി.ഐ.ടി.യു സംസ്ഥാന പ്രസിഡൻറ് ആനത്തലവട്ടം ആനന്ദന്‍ ഉദ്ഘാടനം ചെയ്യും. വനിത കണ്‍വെന്‍ഷന്‍ യു. പ്രതിഭ ഹരി എം.എല്‍.എ ഉദ്ഘാടനം ചെയ്യും. 15ന് രാവിലെ 10.30ന് വജ്രജൂബിലി ആഘോഷ സമാപന സമ്മേളനം മന്ത്രി ജി. സുധാകരന്‍ ഉദ്ഘാടനം ചെയ്യുമെന്നും സംഘാടകസമിതി ഭാരവാഹികളായ ആര്‍. നാസര്‍, മോഹന്‍ സി. നായര്‍, സിജു പി. ചാക്കോ എന്നിവര്‍ അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story