Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightറോഡ്​ നിർമാണത്തിലെ...

റോഡ്​ നിർമാണത്തിലെ ജർമൻ സ​േങ്കതികവിദ്യ അറിയാൻ ദക്ഷിണ കൊറിയൻ സംഘം എത്തുന്നു

text_fields
bookmark_border
ആലപ്പുഴ: ദേശീയപാതയിൽ പുറക്കാട് മുതൽ പാതിരപ്പള്ളി വരെ ജർമൻ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള റോഡ് നിർമാണം നേരിൽ മനസ്സിലാക്കാൻ ദക്ഷിണ കൊറിയയിൽനിന്ന് വിദഗ്ധ സംഘം ആലപ്പുഴയിൽ എത്തുന്നു. കൊല്ലം ടി.കെ.എം കോളജ് പ്രിൻസിപ്പലുമായാണ് ഈ സംഘം ആദ്യം ബന്ധപ്പെട്ടത്. തുടർന്ന് പ്രിൻസിപ്പലും ഫാക്കൽറ്റി അംഗങ്ങളും പ്രവൃത്തി നിരീക്ഷിക്കാനുള്ള അനുമതിക്കായി സെക്രേട്ടറിയറ്റ് ചേംബറിൽ എത്തി മന്ത്രി ജി. സുധാകരനെ സന്ദർശിച്ചു. പ്ലാൻറി​െൻറ പ്രവർത്തനം ഇൗ മാസം 17, 18 തീയതികളിൽ നിരീക്ഷിക്കാൻ മന്ത്രി അനുമതി നൽകി. പുതിയകാലം പുതിയ നിർമാണം എന്ന പൊതുമരാമത്ത് വകുപ്പി​െൻറ സമീപനം നല്ല നിലയിൽ സാങ്കേതിക വിദ്ഗധരെയും ജനങ്ങളെയും ആകർഷിക്കുന്നതിൽ സന്തോഷമുണ്ടെന്ന് മന്ത്രി അറിയിച്ചു. എക്സൈസ് കലാകായിക മേള തുടങ്ങി ആലപ്പുഴ: എക്സൈസ് ജില്ല കലാകായിക മേളക്ക് ആലപ്പുഴയിൽ തുടക്കം. രാമവർമ ക്ലബിൽ ഷട്ടിൽ മത്സരം നടന്നു. ജനറൽ കാറ്റഗറിയിൽ എസ്. സതീഷ്, 40-50 കാറ്റഗറിയിൽ ഡെന്നി വർഗീസ്, 50-56 കാറ്റഗറിയിൽ ജി. ബിനോജ് എന്നിവർ വിജയിച്ചു. ഡബിൾസിൽ ജനറൽ കാറ്റഗറിയിൽ എസ്. സതീഷ്-സാജൻ ജോസഫ് ടീം വിജയിച്ചു. 40-50 കാറ്റഗറിയിൽ ബെന്നി വർഗീസ്-സി. അജിത്ത് കുമാർ, 50-56 കാറ്റഗറിയിൽ ജി. ബിനോജ്-അംബികേശൻ ടീം ജേതാവായി. രചന മത്സരങ്ങൾ വെള്ളിയാഴ്ച രാവിലെ ഒമ്പതിന് ആലപ്പുഴ എക്സൈസ് ഡിവിഷനൽ ഓഫിസിൽ തുടങ്ങും. ശനിയാഴ്ച വൈ.എം.സി.എ ഹാളിൽ കലാമത്സരങ്ങൾ ചെറുകഥാകൃത്ത് ഫ്രാൻസിസ് നെറോണ ഉദ്ഘാടനം ചെയ്യും. 15ന് ആലപ്പുഴ എസ്.ഡി.വി സ്കൂൾ ഗ്രൗണ്ടിൽ കായിക മത്സരങ്ങളുടെ ഉദ്ഘാടനം ദേശീയ പവർലിഫ്റ്റിങ് അസോസിയേഷൻ സെക്രട്ടറി ജനറൽ പി.ജെ. ജോസഫ് നിർവഹിക്കും. മാർത്താണ്ഡം കായൽ കൈയേറ്റം: വിശദീകരണവുമായി വീണ്ടും വാട്ടർ വേൾഡ് ആലപ്പുഴ: തോമസ്‌ ചാണ്ടിയുടെ കായൽ കൈയേറ്റത്തിനെതിരെ ഹൈകോടതി ഇടപ്പെട്ട സാഹചര്യത്തിൽ വിശദീകരണവുമായി വാട്ടർ വേൾഡ് ടൂറിസം കമ്പനി വീണ്ടും രംഗത്ത്. കോടതി നിർദേശങ്ങൾ മാധ്യമങ്ങൾ വളച്ചൊടിെച്ചന്ന് കമ്പനി ആരോപിച്ചു. മാർത്താണ്ഡം കായൽ നികത്തിയെന്നോ നികത്തിയ മണ്ണ് തിരികെ എടുക്കണമെന്നോ ഉള്ള പരാമർശം കോടതി നടത്തിയിട്ടില്ല. വാട്ടർ വേൾഡ് കമ്പനി അവിടെ ഒരു നിർമാണ പ്രവർത്തനങ്ങളും നടത്തുന്നില്ലെന്നാണ് സർക്കാർ അഭിഭാഷകൻ കോടതിയിൽ നൽകിയ മറുപടി. 10 ദിനത്തിനുള്ളിൽ സ്റ്റേറ്റ്മ​െൻറ് ഫയൽ ചെയ്യാനും സ്റ്റോപ് മെമ്മോ കർശനമായി പാലിക്കാനുമാണ് കോടതി നിർദേശിച്ചത്. എന്നാൽ, പുറത്തുവരുന്ന വാർത്തകൾ തെറ്റിദ്ധാരണജനകമാണെന്ന് കമ്പനി അധികൃതർ പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story