Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഇവർ വേഗമേറിയ താരങ്ങൾ

ഇവർ വേഗമേറിയ താരങ്ങൾ

text_fields
bookmark_border
കോതമംഗലം: ജില്ല കായികമേളയിൽ 100 മീറ്റർ സീനിയർ േബായ്സിൽ സ്വർണം നേടിയ തുറവൂർ എം.എ.എച്ച്.എസി​െൻറ നിബിൻ 10.8 സെക്കൻഡിലാണ് ഫിനിഷ് ചെയ്തത്. കഴിഞ്ഞവർഷം സ്കൂൾതലത്തിൽ സംസ്ഥാനത്ത് മൂന്നാം സ്ഥാനവും ജില്ല അടിസ്ഥാനത്തിൽ രണ്ടാം സ്ഥാനവും നേടിയിരുന്നു. സീനിയർ പെൺകുട്ടികളുടെ 100 മീറ്ററിൽ 12.5 സെക്കൻഡിൽ ഫിനിഷ് ചെയ്ത സോന ബെന്നി കോതമംഗലം മാർ ബേസിൽ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിനിയാണ്. ജൂനിയൽ ആൺകുട്ടികളുടെ 100മീറ്റർ വിഭാഗത്തിൽ 11.9 സെക്കൻഡി​െൻറ നേട്ടത്തോടെ െസൻറ് േജാർജ് എച്ച്.എസ്.എസി​െൻറ തഞ്ചം അലേഡ്സൺ വേഗമേറിയ താരമായി. സബ് ജൂനിയർ പെൺകുട്ടികളുെട 100മീറ്റർ വിഭാഗത്തിൽ സ​െൻറ് തോമസ് എച്ച്.എസ് പെരുമാനൂരി​െൻറ രമ്യ ആർ വേഗമേറിയ താരമായി, സമയം -13 സെക്കൻഡ്. ജൂനിയർ ആൺകുട്ടികളുെട വിഭാഗത്തിൽ 13.3 സെക്കൻഡിൽ ഫിനിഷ് ചെയ്ത കെ.ഇ.എം.എച്ച്.എസ് ആലുവയുടെ പ്രണവ് എസ് കഴിഞ്ഞവർഷം ദേശീയ സ്കൂൾ മീറ്റിൽ സ്വർണവും സംസ്ഥാനതലത്തിൽ മൂന്നാം സ്ഥാനവും കരസ്ഥമാക്കിയിട്ടുണ്ട്. ജൂനിയർ െപൺകുട്ടികളുടെ വിഭാഗത്തിൽ മാതിരപ്പള്ളിയുടെ അനുദ്ര കെ.ആർ വേഗമേറിയ താരമായി. 12.6 സെക്കൻഡിലാണ് അനുദ്ര ഫിനിഷ് ചെയ്തത്. ജില്ല മീറ്റിൽ സ്വർണം നേടിയിട്ടുള്ള അനുദ്ര ദേശീയതലത്തിലും മത്സരിച്ചിട്ടുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story